കല്‍പ്പറ്റ : കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ കല്‍പ്പറ്റ-മേപ്പാടി, കല്‍പ്പറ്റ-പടിഞ്ഞാറത്തറ എന്നീ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിയുടെ ആഭിമുഖ്യത്തില്‍ കല്‍പ്പറ്റയിലെ പിഡബ്യുഡി ഓഫീസ് ഉപരോധിച്ചു. നിരവധി വര്‍ഷങ്ങളായി കല്‍പ്പറ്റ -മേപ്പാടി റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം തുടങ്ങിയിട്ട് റോഡിന്റെ പണി പൂര്‍ത്തീകരിക്കുന്നതില്‍ ബന്ധപ്പെട്ട ജനപ്രതിനിധികളുടെ ഭാഗത്തുനിന്നും വേണ്ടത്ര ഇടപെടലുകള്‍ ഇല്ലെന്നും ഭരണ പ്രതിപക്ഷ കക്ഷികള്‍ റോഡിന്റെ വിഷയത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. ഇപ്പോഴുള്ള കരാറുകാരനെ സംരക്ഷിക്കാന്‍ ഭരണപക്ഷിയില്പ്പെട്ട നേതാക്കളും ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുകയാണ് ഈ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് ഉപരോധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിജെ പി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജി.ആനന്ദ്കുമാര്‍ പറഞ്ഞു. ആരോട രാമചന്ദ്രന് അധ്യക്ഷത വഹിച്ചു. കെ.ശ്രിനിവാസന്, പി.ആര്.ബാലക്യഷ്ണന്, മുകുന്ദന് പള്ളിയറ, ടി.എം സുബീഷ്, വി.കെ.ശിവദാസന്‍, എം.പി സുകുമാരന്‍, കെ.അനന്ദന്, എ.ടി രമേഷ് , എം.കെ രാമദാസ്, എം.കെ.സുധാകരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: