കൊട്ടോടി: കൊട്ടോടി: ഭാരത സ്വാതന്ത്ര്യ സമരത്തിന് തിരി കൊളുത്തിയ ധീര വനിതയാണ് സിസ്റ്റര്‍ നിവേദിതയെന്നും നിവേദിതയുടെ സ്വാധീനം കൊണ്ടാണ് തിലകനും ഗാന്ധിജിയും സ്വാതന്ത്ര്യ സമരത്തില്‍ ആകൃഷ്ടരായതെന്നും എഴുത്തുകാരനും അധ്യാപകനുമായ സുകുമാരന്‍ പെരിയച്ചൂര്‍ അഭിപ്രായപ്പെട്ടു.
കൊട്ടോടി ഗവ.ഹയര്‍സെക്കണ്ടറി സ്കൂളില്‍ സിസ്റ്റര്‍ നിവേദിതയുടെ നൂറ്റമ്പതാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് സ്കൂളിലെ എ.പി.ജെ.അബ്ദുള്‍കലാം ഹാളില്‍ ഫോട്ടോ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശത്ത് നിന്നും വന്നരെ തുരത്താന്‍ വിദേശത്ത് നിന്നും തന്നെ വന്ന മാര്‍ഗ്രറ്റ് എലിസബത്ത് നോബിള്‍ ഭാരതത്തിന്റെ ആത്മീയതയുടെ ശക്തിയേയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രിന്‍സിപ്പല്‍ എം.മൈമൂന ജോയ് മാസ്റ്റര്‍ക്ക് ഫോട്ടോ നല്കി അനാച്ഛാദനം ചെയ്തു. ഗിഫ്റ്റി ടീച്ചര്‍, പ്രശാന്ത് കൊട്ടോടി, പ്രശാന്ത് പരപ്പ, ശ്രീജിത്ത്, വസുധശ്രീ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: