കരുവാരകുണ്ട്: കല്കുണ്ട് ചേരിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന അനധികൃത കള്ള് ഷാപ്പ് നിര്‍ത്തലാക്കാന്‍ തീരുമാനമായി. കരുവാരകുണ്ട് ഗ്രാമപഞ്ചായത്തഗം കെ.മുഹമ്മദിന്റെ നേതൃത്വത്തില്‍ കള്ള് ഷാപ്പ് പ്രവര്‍ത്തിക്കുന്ന കെട്ടിട ഉടമയുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ഷാപ്പ് തുറന്നു പ്രവര്‍ത്തനമാരംഭിച്ചതു മുതല്‍ പ്രദേശത്തെ ജനങ്ങള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. പ്രക്ഷോഭം ശക്തമായതോടെ പോലീസ് സംരക്ഷണത്തിലായിരുന്നു കള്ള് ഷാപ്പ് പ്രവര്‍ത്തിച്ചു കൊണ്ടിരുന്നത്. ഇന്നലെ കള്ള് ഷാപ്പിലേക്ക് നാട്ടുകാര്‍ ബഹുജന മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നു. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് നാട്ടുകാരും സ്ഥലത്തെത്തി. മാര്‍ച്ച് അക്രമാസക്തമാകാതിരിക്കാന്‍ വന്‍ പോലീസ് സംഘവും പ്രദേശത്ത് നിലയുറപ്പിച്ചു. മാര്‍ച്ച് ആരംഭിക്കുന്നതിനു തൊട്ടു മുമ്പ് നടത്തിയ ചര്‍ച്ചയിലാണ് നാട്ടുകാരുടെ ആശങ്കയകറ്റുന്ന തീരുമാനമാനമായത്. സെയ്തലവി ഫൈസി., ഗ്രാമപഞ്ചായത്തഗം ഷീനാ ജിന്‍സ്, നളന്ദാ കോളജ് പ്രിന്‍സിപ്പല്‍ എ.പ്രഭാകരന്, സമരസമതി കണ്‍വീനര്‍ ഉമ്മര്‍ അമ്പായക്കോടന്‍, പി.ഉണ്ണിമാന്‍, രാജീവ് കല്കുണ്ട്, പി.എച്ച്.സുഹൈല്‍ എന്നിവരും’ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: