കാസര്‍കോട്: ഉദുമക്കടുത്ത് എരോലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്ക് തീവെച്ച് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. എരോലിലെ ബിജെപി പ്രവര്ത്തകന് അനിലിന്റെ കെഎല്‍ 60 എച്ച് 6649 വണ്ടിയാണ് അഗ്നിക്കിരയാക്കിയത്. തേപ്പ് ജോലിക്കാരനായ അനില്‍ ജോലി കഴിഞ്ഞ് ശനിയാഴ്ച വൈകുന്നേരം വീട്ടില്‍ തിരിച്ചെത്തിയ ശേഷം രാത്രി ബൈക്ക് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടതായിരുന്നു.
ഞായറാഴ്ച പുലര്‍ച്ചെ ഉറക്കമുണര്‍ന്ന അനില്‍ തീകത്തുന്നത് കണ്ട് നോക്കിയപ്പോഴാണ് ബൈക്ക് കത്തിയ നിലയില്‍ കണ്ടെത്തിയത്. വീട്ടുകാര്‍ പുറത്തിറങ്ങുമ്പോഴേക്കും പൂര്‍ണ്ണമായും കത്തിയിരുന്നു. അനിലിന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഏതോ സാമൂഹ്യദ്രോഹികള്‍ എന്ന നിലക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സമാധാനം നിലനില്‍ക്കുന്ന പ്രദേശത്ത് ബോധപൂര്‍വ്വം കുഴപ്പങ്ങളുണ്ടാക്കാനുള്ള ശ്രമമാണ് തീവെപ്പിനു പിന്നിലെന്നാണ് സംശയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: