പത്തനംതിട്ട: എന്‍എസ്എസ് പത്തനംതിട്ട യൂണിയന് ആറുകോടിയുടെ ബജറ്റ്. ഇന്നലെ ചേര്‍ന്ന പൊതുയോഗത്തില്‍ യൂണിയന് സെക്രട്ടറി എസ്.പി.സുദര്‍ശന കുമാര്‍ അവതരിപ്പിച്ച ബജറ്റ് യോഗം അംഗീകരിച്ചു.
കോന്നി മന്നം മെമ്മോറിയല്‍ എന്‍എസ്എസ് കോളേജിന് പുതിയ കെട്ടിടം പണിയുന്നതിന് ഒരുകോടി പത്തുലക്ഷം രൂപയും കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരുകോടി 80 ലക്ഷം രൂപയും ഗസ്റ്റ് ഗൗസ് നിര്‍മ്മാണത്തിനായി 20 ലക്ഷം രൂപയും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വാര്‍ദ്ധക്യകാല പെന്ഷന് പദ്ധതിക്കായി മൂന്നുലക്ഷം രൂപാ വകകൊള്ളിച്ച ബജറ്റില്‍ ആദ്യാത്മിക പഠന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടുലക്ഷത്തി എണ്പതിനായിം രൂപയും ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 79 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. ഐടിഐയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി മൂന്നുലക്ഷത്തി ഇരുപത്തയ്യായിരം രൂപാ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിവിധ സ്കോളര്‍ഷിപ്പുകള്‍ക്കായി അറുപതിനായിരം രൂപയും ചികിത്സാ ധനസഹായത്തിന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയും ബജറ്റിലുണ്ട്. വിവാഹ ധനസഹായത്തിന് ഒരുലക്ഷത്തി എഴുപതിനായിരം രൂപയും വിവിധ എന്‍ഡോവ്മെന്റുകള്‍ക്കായി ഇരുപതിനായിരം രൂപയും മാറ്റിവെച്ചിട്ടുള്ള ബജറ്റില്‍ ഭവന നിര്‍മ്മാണ ധനസഹായം നല്‍കുന്നതിന് രണ്ടര ലക്ഷം രൂപയും കരയോഗ മന്ദിര നിര്‍മ്മാണ ഗ്രാന്റായി ഒന്നരലക്ഷം രൂപയും വകകൊള്ളിച്ചിട്ടുണ്ട്. വനിതാ യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അന്‍പതിനായിരം രൂപ ബജറ്റില്‍ പറയുന്നു. വിദ്യാഭ്യാസ ധനസഹായത്തിനായി ഒരുലക്ഷത്തി എണ്‍പതിനായിരം രൂപയും മന്നം റഫറന്‍സ് ലൈബ്രറിക്ക് അന്‍പതിനായിരം രൂപയും കൗണ്‍സിലിംങ് സെന്ററിന് ഒരുലക്ഷം രൂപയും ഹ്യൂമന്‍ റിസോഴ്സ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി അന്‍പതിനായിരം രൂപയും നീക്കിവെച്ചിട്ടുണ്ട്.
യോഗം എന്‍എസ്എസ് പ്രസിഡന്റ് അഡ്വ.പി.എന്‍.നരേന്ദ്രനാഥന്‍നായര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന് പ്രസിഡന്റ് അഡ്വ.സി.എന്‍. സോമനാഥന്‍നായര്‍ അദ്ധ്യക്ഷതവഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് അഡ്വ.കെ.ഹരിദാസ്, കെ.ജി.കൈമള്‍, പി.രാമചന്ദ്രന്‍നായര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, കെ.എന്‍.രവീന്ദ്രന്‍നായര്‍, ഹരിദാസ് ഇടത്തിട്ട തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: