അജാനൂര്‍: കൊളവയല്‍ അദ്ധ്യാത്മിക സമിതി, തപസ്യ കൊളവയല്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ അയ്യപ്പഭക്തന്മാര്ക്കും ഗുരുസ്വാമിക്കും വേണ്ടി വൃശ്ചിക മാസത്തില്‍ സംഘടിപ്പിക്കുന്ന ‘വൃശ്ചികം ഭജനോത്സവ’ത്തിന്റെ സ്വാഗത സംഘം രൂപീകരിച്ചു. യോഗം ശിവഗിരി മഠം സ്വാമി പ്രേമാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. കെ.രാജന് അജാനൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
സ്വാഗതസംഘം ഭാരവാഹികളായി മുഖ്യ രക്ഷാധികാരികളായി സംപൂജ്യ സ്വാമി പ്രേമാനന്ദ, ഗോവിന്ദ ഗുരുസ്വാമി, വസന്ത ഗുരുസ്വാമി, പി.ഗോപാലകൃഷ്ണന് മാസ്റ്റര്‍, കെ.രാജന് അജാനൂര്‍, ബി.കെ.നാരായണ ഗുരുസ്വാമി, എ.വി കുഞ്ഞിക്കണ്ണന് ഗുരുസ്വാമി, എം.കെ കൃഷ്ണന്, സുകുമാരന്‍ പെരിയച്ചൂര്‍ എന്നിവരെയും, രക്ഷാധികാരികളായി വിവിധ മഠങ്ങളിലെ ഗുരുസ്വാമിമാരെയും, ചെയര്‍മാനായി കെ.ദാമോദരന്‍ ആര്‍ക്കിടെക്ട്, ജനറല്‍ കണ്‍വീനര്‍ രാമകൃഷ്ണന് കൊത്തിക്കാല്‍, കണ്‍വീനര്‍മാര്‍ പി.കെ.ശ്രീധരന്, രാജേഷ് പുതിയകണ്ടം, കെ.ബിജു, മഹേഷ് കൊളവയല്‍, ട്രഷറര്‍ അശോകന് കൊത്തിക്കാല്‍ എന്നിവരെയും തെരഞ്ഞെടുത്തു. മറ്റു വിവിധ മഠങ്ങളെയും ക്ഷേത്രങ്ങളെയും പ്രതിനിധീകരിക്കുന്ന ഭാരവാഹികളെയും ഉള്‍പ്പെടുത്തി വിപുലമായ നൂറ്റൊന്ന് അംഗ സ്വാഗതസംഘത്തിന് രൂപം നല്കി.
സമൂഹ മഹാഗണപതിഹോമം, ഭജന, മാളികപ്പുറത്തമ്മ സംഗമം, ഗുരുസ്വാമി സംഗമം മുഴുവന്‍ മഠങ്ങളിലെയും ഗുരുസ്വാമിമാരെ ആദരിക്കുന്ന ആദരപര്‍വ്വം, അന്നദാനം, ആദ്ധ്യാത്മിക പ്രഭാഷണം എന്നിവ ഉള്‍ക്കൊള്ളിച്ച് നടത്തുന്ന പരിപാടിയാണ് വൃശ്ചികം ഭജനോത്സവം. യോഗത്തില്‍ രാമകൃഷ്ണന് കൊത്തിക്കാല്‍ അധ്യക്ഷത വഹിച്ചു. കെ.രാജന് അജാനൂര്‍, വാസുദേവന്‍ ഗുരുസ്വാമി മാവുങ്കാല്‍, ബി.കെ.നാരായണ ഗുരുസ്വാമി, സി.വി.രാജന് എന്നിവര്‍ സംസാരിച്ചു. മഹേഷ് കൊളവയല്‍ സ്വാഗതവും, പി.കെ. ശ്രീധരന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: