കട്ടപ്പനയിലെ ഋതിക് റോഷന് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നു. അമര്‍ അക്ബര്‍ അന്തോണിയുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ വിഷ്ണു ഉണ്ണിക്കൃഷ്ണനാണ് ചിത്രത്തില്‍ നായകന്. അമര്‍ അക്ബര്‍ അന്തോണി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സിനിമാനടനാകാന്‍ ആഗ്രഹിക്കുന്ന യുവാവിന്റെ കഥയാണ് പറയുന്നത്.
പ്രയാഗ മാര്ട്ടിന്, ലിജി മോള് എന്നിവരാണ് നായികമാര്‍. സലിംകുമാര്‍, സിദ്ദീഖ്, ധര്മ്മജന് ബോള്‍ഗാട്ടി, ജാഫര്‍ ഇടുക്കി, സിജു വില്‍സണ്‍ എന്നിവരും താരങ്ങളാണ്.
ഷാംദത്താണ് ക്യാമറ. അമര്‍ അക്ബര്‍ അന്തോണിയുടെ രചയിതാക്കളായ ബിബിന്‍ ജോര്‍ജ്ജും വിഷണു ഉണ്ണിക്കൃഷ്ണനും ചേര്‍ന്നാണ് കട്ടപ്പനയിലെ ഋതിക് റോഷന്റെ രചന. നാദിര്‍ഷയാണ് സംഗീതം. ദിലീപും ഡോ. സക്കറിയയും ചേര്‍ന്നാണ് നിര്‍മാണം. ചിത്രം നവംബറില്‍ റിലീസ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: