പൊഴുതന : എം.എസ്.സ്വാമിനാഥന് ഗവേഷണ നിലയം, കേരള സംസ്ഥാന ഔഷധ സസ്യബോര്‍ഡ്, കൂട്ടക്കാവ് ക്ഷേത്ര സംരക്ഷണ സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ പൊഴുതന പഞ്ചായത്തിലെ കൂട്ടക്കാവ് ക്ഷേത്ര ഭൂമിയില്‍ നടപ്പാക്കുന്ന ‘പുണ്യവനം’ പദ്ധതി സി.കെ. ശശീന്ദ്രന് എം.എല്‍. എ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര സമിതി പ്രസിഡന്റ് പി. അജി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എന്‍.സി. പ്രസാദ് സംബന്ധിച്ചു. നാല്‍പ്പത് സസ്യജാതികളുടെ ഇരുനൂറ് തൈകള്‍ ക്ഷേത്ര ഭൂമിയില്‍ നട്ടുപിടിപ്പിച്ചു. കാവുകളുടെ പരിസ്ഥിതി സാംസ്കാരിക പ്രാധാന്യത്തെ കുറിച്ച് എം.എസ്.എസ്.ആര്. എഫ് സീനിയര്‍ സയന്റിസ്റ്റ് വി.വി. ശിവന് ക്ലാസെടുത്തു. കെ.വി. ദിവാകരന്, പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ജി.ഗിരിജന്‍ ഗോപി എന്നിവര്‍ സംസാരിച്ചു. സ്വാമിനാഥന് ഗവേഷണ നിലയം ഗാര്ഡന് മാനേജര്‍ എം.എം. ജിതിന് സ്വാഗതവും ക്ഷേത്ര സമിതി സെക്രട്ടറി കെ.കെ. വിശ്വനാഥന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: