ചെര്‍പ്പുളശേരി: വ്യാജ ബീഡി നിര്‍മ്മിച്ച് കടകളില്‍ വിതരണം നടത്തിയ കേസില്‍ ഒരാളെ ചെര്‍പ്പുളശേരി പൊലീസ് അറസ്റ്റു ചെയ്തു. ചെര്‍പ്പുളശേരി പാലക്കല്‍ വീട്ടില്‍ മുഹമ്മദ് ഷെജീര്‍ (41) ആണ് അറസ്റ്റിലായത്. ചെര്‍പ്പുളശേരി ടൗണിലും പരിസരത്തും വ്യാജബീഡി വില്‍പ്പന നടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ ടൗണിലെ പഴയ പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ഇയാളെ ബീഡികള്‍ സഹിതം പിടികൂടിയത്. കിംഗ്, നൂര്‍സേട്ട് എന്നീ കമ്പനികളുടെ പേരിലാണ് വ്യാജ ബീഡി നിര്‍മ്മിച്ച് കടകളില്‍ വിതരണം നടത്തിയിരുന്നത്. കമ്പനി വിലയേക്കാള്‍ കുറച്ചാണ് കടകളില്‍ വിതരണം ചെയ്തിരുന്നത്. ഇതിന് കച്ചവടക്കാരുടെ ഒത്താശ ഉണ്ടായിരുന്നതായും പൊലീസ് സംശയിക്കുന്നു. യഥാര്‍ത്ഥ വിതരണക്കാരെ വിലിച്ചുവരുത്തിയാണ് വ്യാജ ബീഡിയാണെന്ന് സ്ഥിരീകരിച്ചത്. ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തു. വ്യാജ ബീഡികളും ഐ ടി സി കമ്പനിയുടെ സിഗരറ്റും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. ചെര്‍പ്പുളശേരി സി ഐ എ പ്രദീപ്കുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടിച്ചത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: