പാലക്കാട്: നവോത്ഥാന പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ ഭഗിനി നിവേദിതയുടെ 150-ാം ജന്മവാര്ഷികവും ദീപാവലി കുടുംബസംഗമവും സംഘടിപ്പിച്ചു. ഭഗിനി നിവേദിത അനുസ്മരണ ചടങ്ങില്‍ നഗരസഭാ അധ്യക്ഷ പ്രമീള ശശിധരന് അധ്യക്ഷതവഹിച്ചു. ഭഗിനി നിവേദിത എന്ന വിഷയത്തില്‍ ബീന ഗോവിന്ദ് മുഖ്യപ്രഭാഷണം നടത്തി. ദേശീയ അധ്യാപക അവാര്‍ഡ് നേടിയ ദേവി ടീച്ചറെ ചടങ്ങില്‍ ഉപഹാരം നല്കി ആദരിച്ചു.
ഓരോ ആഘോഷത്തിന്റെ പിന്നിലും ഒരു ജീവിതദര്‍ശനവും സന്ദേശവും അടങ്ങിയിട്ടുണ്ടെന്നും മഹത്തായ സംസ്ക്കാരം പ്രകടനമാക്കാനുള്ള അവസരമാണ് ജീവിതം എന്നതുകൊണ്ട് ഉദ്ദേശ്യമെന്നും ദീപാവലി സന്ദേശത്തിലൂടെ ബ്രഹ്മകുമാരീസ് മീന വ്യക്തമാക്കി.അന്ധകാരം അകറ്റണമെന്ന സന്ദേശം സ്വന്തം വീട്ടില്‍ നിന്നുതന്നെയാണ് തുടങ്ങേണ്ടത്. സ്വയം പ്രകാശിക്കുകയും മറ്റുള്ളവര്‍ക്ക് പ്രകാശം നല്കുന്നവരായി മാറുകയും വേണം.കുടുംബത്തിനും സമൂഹത്തിനും വേണ്ടി നല്ലതുചെയ്യുകയെന്നതാണ് സേവനത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാരതീയ സംസ്ക്കാരം പഠിപ്പിക്കുന്നത് വിശ്വസേവനമാണ്. ത്യാഗത്തിലൂടെ മാത്രമേ രാഷ്ട്രസേവനം സാധ്യമാകൂ.
നിവേദിതയെന്ന വിദേശ വനിത ഭാരതത്തിന്റെ സേവനത്തിന് തയ്യാറാവുകയും മാതൃകയാവുകയും ചെയ്തു. എന്നാല്‍ എന്തുകൊണ്ട് ഭാരതത്തിലുള്ളവര്‍ക്ക് മുന്നോട്ട് വരാന്‍ കഴിയുന്നില്ലെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും സിസ്റ്റര്‍ മീന പറഞ്ഞു. ആര്‍എസ്എസ് വിഭാഗ് സംഘചാലകും നവോത്ഥാന പരിഷത്ത് അധ്യക്ഷനുമായ വി.കെ.സോമസുന്ദരന്‍ അധ്യക്ഷതവഹിച്ചു.
വിദ്യാഭാരതി അഖിലഭാരതീയ സഹകാര്യദര്‍ശി എന്‍.സി.ടി.രാജഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സുമതി, നവോത്ഥാനപരിഷത്ത് ട്രഷറര്‍ പി.സുബ്രഹ്മണ്യന്, കോമളം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: