പാലക്കാട്: കെഎസ്ടിഎ അംഗമാകാത്തതിന്റെ പേരില്‍ പ്രീപ്രൈമറി അധ്യാപികക്ക് സ്കൂളില്‍ വിലക്ക്. കഞ്ചിക്കോട് ജിഎല്‍പി സ്കൂള്‍ അധ്യാപികയായ കെ.പി.കാമാക്ഷിക്കുട്ടിക്കാണ് സിപിഎം അനുഭാവികളായപിടിഎ ഭാരവാഹികളുടെയും പ്രധാനാധ്യാപികയുടെയും വിലക്ക് നേരിടേണ്ടിവന്നിരിക്കുന്നത്.
ജൂണ്‍ 26 മുതല്‍ ഗര്‍ഭാശയ സംബന്ധമായ ശസ്ത്രക്രിയക്കായി മൂന്നുമാസത്തെ മെഡിക്കല്‍ അവധിക്കു ശേഷം കാമാക്ഷികുട്ടി സെപ്റ്റംബര്‍ 29നാണ് ജോലിയില്‍ പ്രവേശിക്കുവാനെത്തിയത്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെയുള്ള എല്ലാ രേഖകളും സഹിതമാണ് സ്കൂളിലെത്തിയത്. എന്നാല്‍ പിടിഎ പ്രസിഡന്റും ഹെഡ്മിസ്ട്രസും സ്കൂളില്‍ പ്രവേശിപ്പിച്ചില്ലെന്നു പറയുന്നു. ഇതേ തുടര്‍ന്ന് ഡിഡിഇക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവിട്ടു. എന്നാല്‍ പ്രസ്തുത ഉത്തരവ് എച്ച്എം പത്മജ അവഗണിച്ചതായി പറയുന്നു. തുടര്‍ന്ന് ഡിപിഐക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 21ന് ജോലിയില്‍ പ്രവേശിപ്പിക്കാന്‍ ഉത്തരവായി. എന്നാല്‍ 26ന് മാത്രമാണ് സ്കൂളില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസം ഒപ്പിടുവാന്‍ ചെന്നപ്പോള്‍ അറ്റന്റന്‍സ് പുസ്തകം പിടിഎ പ്രസിഡന്റിന്റെ കയ്യിലാണെന്ന് പറഞ്ഞ് ഒപ്പിടുവാന്‍ അനുവദിച്ചില്ല.
ഗവ.പ്രീപ്രൈമറി അധ്യാപകരെ പിടിഎ ആണ് നിയമിച്ചിരുന്നതെങ്കിലും 8505/പി/12 പ്രകാരമുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ 2012ലെ ഉത്തരവു പ്രകാരം പ്രീ പ്രൈമറി വിഭാഗം അധ്യാപകരെ പിരിച്ചുവിടലും നിയമനവും വിലക്കിയിട്ടുണ്ട്. പിടിഎ പ്രസിഡന്റ് സിപിഎം അധ്യാപക സംഘടനയില്‍ അംഗമാകുവാന്‍ നിരന്തരം പ്രേരിപ്പിക്കുകയും ക്ലാസെടുക്കുന്ന സമയത്ത് ക്ലാസില്‍ വന്ന് ഇരിക്കാറുണ്ടെന്നും പരാതിക്കാരിയായ കാമാക്ഷികുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. പഞ്ചായത്തിന്റെ തീരുമാനമാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നാണ് പ്ിടിഎയുടെയും എച്ച്എമ്മിന്റെയും വാദം. ഇവര്‍ക്കു പകരം സിപിഎം അനുഭാവിയായ അധ്യാപികയെ നിയമിച്ചിട്ടുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: