പാലക്കാട്: തെക്കേ മലമ്പുഴയില്‍ വനവാസികളായ കണ്ടമുത്തനെയും, ഭാര്യ വസന്തയെയും കാട്ടില്‍ വിറകുശേഖരിക്കുന്നതിനിടെ ഒരുകൂട്ടം ഗുണ്ടകള്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഭാരതീയ ജനത യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി.
ജില്ലയില്‍ അറിയപ്പെടുന്ന കോണ്‍ഗ്രസ് നേതാവിന്റെ അണികള്‍ ചേര്‍ന്ന് നടത്തിയ അക്രമത്തില്‍ പരിക്കുപറ്റിയ കണ്ടമുത്തനും ഭാര്യ വസന്തയും പാലക്കാട് ജില്ല ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി ഓഫീസില്‍ നിന്നും ആരംഭിച്ച സ്റ്റേഡിയും ബസ് സ്റ്റാന്റില്‍ സമാപിച്ച പ്രകടനം മണ്ഡലം പ്രസിഡണ്ട് അനീഷ്മുരുകന്റെ അധ്യക്ഷതയില്‍ ജില്ലാ പ്രസിഡണ്ട് ഇ.പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു.
ദമ്പതികളെ മര്‍ദിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിന്റെ കീഴില്‍ കൊണ്ടുവരണമെന്ന് യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് നന്ദകുമാര്‍ ആവശ്യപ്പെട്ടു.
ജില്ല ജന:സെക്രട്ടറി കെ.മണികണ്ഠന് , മണ്ഡലം ഭാരവാഹികളായ രാജേഷ് കടുംതുരുത്തി, പ്രതാപന്, കണ്ണന്, എസ്എസി എസ്ടി മോര്‍ച്ച ജില്ല ജന:സെക്രട്ടറി കെ.സന്തകുമാരന്, എസ്എസി എസ്ടി മോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് കെ.സുരേഷ് ബാബു, പാലക്കാട് മുന്‍സിപ്പല്‍ കൗണ്‍സിലര്‍ കെ.ജയേഷ്, എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: