മര്‍ദ്ദിച്ചത് കോണ്‍ഗ്രസ് നേതാവിന്റെ അണികള്പാലക്കാട്: ഭരണപരിഷ്ക്കാര കമ്മീഷന് ചെയര്മാന് വി.എസ്.അച്ചുതാനന്ദന്റെ മണ്ഡലത്തില്‍ വനവാസി ദമ്പതികള്‍ക്ക് ക്രൂരമര്‍ദ്ദനം. വിറക് പെറുക്കിവിറ്റ് ഉപജീവനം നടത്തുന്ന കണ്ടമുത്തന്‍,വസന്ത എന്നിവരെയാണ് കോണ്‍ഗ്രസുകാര്‍ മര്‍ദ്ദിച്ച് അവശരാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. തെക്കെ മലമ്പുഴയിലാണ് സംഭവം. കഴിഞ്ഞദിവസം വൈകീട്ട് തൊട്ടടുത്തുള്ള എസ്റ്റേറ്റില്‍ വിറകുപെറുക്കാനെത്തിയ വസന്തയെ എസ്റ്റേറ്റിലുള്ള കോണ്‍ഗ്രസുകാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇതുചോദിക്കാനെത്തിയ ഭര്‍ത്താവ് കണ്ടമുത്തനെ മര്‍ദ്ദിക്കുകയും വാള് എടുത്ത് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇവരെ ഭയന്ന് വീട്ടില്‍ തന്നെ കഴിഞ്ഞുകൂടിയ ദമ്പതികളെ രാത്രി 11 പണിയോടെയാണ് നാട്ടുകാരുടെയും പോലീസിന്റെയും സഹായത്തോടെ ജില്ലാ ആശുപത്രിയില്‍ പ്രവശിപ്പിച്ചത്. എന്നാല്‍ മുന്‍ ഡിസിസി നേതാവായ ബാലഗോപാലന് ആശുപത്രിയിലെത്തി ഇവരെ ഭീഷണിപ്പെടുത്തിയതായി കണ്ടമുത്തനും വസന്തയും പറയുന്നു. കേസ് ഒതുക്കി തീര്‍ക്കുവാന്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടായതായും ഇവര്‍ പറയുന്നു.
എന്നാല്‍ ദളിതര്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുന്ന സിപിഎമ്മിന്റെ മണ്ഡലത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ ഒന്നു പ്രതികരിക്കുവാന്‍ പോലും നേതാക്കള്‍ തയ്യാറായിട്ടില്ല.
ഇവരെ മര്‍ദ്ദിച്ച ജോസ്, ജോര്‍ജ്ജ് എന്നിവര്‍ക്കെതിരെ ദളിത് പീഡന നിയമമനുസരിച്ച് കേസെടുക്കണമെന്നും അല്ലാത്തപക്ഷംശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നുപട്ടികജാതി മോര്‍ച്ച ജില്ലാ കമ്മറ്റി അറിയിച്ചു.പരിക്കേറ്റവരെ ബിജെപി സംസ്ഥാന വൈസ്.പ്രസിഡന്റ് എന്‍.ശിവരാജന്, ജില്ലാ അധ്യക്ഷന്‍ അഡ്വ.ഇ.കൃഷ്ണദാസ്,കൗണ്‍സിലര്‍ വി.നടേശന്,മോര്‍ച്ച ജില്ല ഭാരവാഹികളായ എന്‍.ശാന്തകുമാരന്‍, സുരേഷ് യാക്കര, ശിവദാസ്, ജയേഷ്, യുവമോര്‍ച്ച ജില്ലാ ജന.സെക്രട്ടറി മണികണ്ഠന് എന്നിവര്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: