റാന്നി :ശബരിമല തിരുവാഭരണ പാതയിലെ പേരൂച്ചാല്‍ പാലത്തിന്റെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തിയാക്കണമെന്ന് അഖില ഭാരത അയ്യപ്പ സേവാസംഘം സംസ്ഥാന കൗണ്‍സില്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് വകുപ്പിന്റെ ചരിത്രത്തില്‍ ഇത്രത്തോളം നിര്‍മാണ തടസ്സം നേരിട്ട മറ്റൊരു പാലവുമില്ല. രണ്ടു പതിറ്റാണ്ടോളമായിട്ടും പാലത്തിന്റെ നിര്‍മാണം പൂര്ത്തിയാക്കാത്തതിനെപ്പറ്റി സര്‍ക്കാര്‍ തലത്തില്‍ അന്വേഷണം നടത്തണം. 2013 ഡിസംബര്‍ രണ്ടിന് വടശേരിക്കര പേങ്ങാട്ടുകടവ് പാലത്തിന്റെ ശിലാസ്ഥാപനത്തിനെത്തിയ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി 2014ലെ തിരുവാഭരണ ഘോഷയാത്ര പാലത്തിലൂടെ കടത്തിവിടുമെന്ന് പറഞ്ഞ് കയ്യടി നേടിയിരുന്നു. വീണ്ടും മൂന്നു ഘോഷയാത്ര കടന്നുപോയിട്ടും പാലം പണി തീര്‍ക്കുകയോ, പേങ്ങാട്ടുകടവ് പാലത്തിന്റെ സമീപന റോഡു പണി പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടില്ലെന്ന് സേവാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് വി.കെ. രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: