മാനന്തവാടി : ഹൃദയസ്തംഭനം മൂലം മരണപ്പെട്ട സ്വകാര്യ ബസ്സ് ജീവനക്കാരനായിരുന്ന കുന്നുമ്മല്‍ ഷൗക്കത്തിന്റെ കുടുംബത്തെ സഹായിക്കാനായി ഒക്ടോബര്‍ 31ന് മാനന്തവാടി നിരവില്‍ പുഴ റൂട്ടിലോടുന്ന മുഴുവന്‍ സ്വകാര്യ ബസ്സുകളുടെ കളക്ഷനും തൊഴിലാളികളുടെ വേതനവും നല്‍കുമെന്ന് പ്രൈവറ്റ് ബസ്സ് ഓപ്പറേറ്റേസ് അസോസിയേഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
വൃദ്ധയും രോഗിയുമായ ഉമ്മയും, ഭാര്യയും രണ്ട് മക്കളുമടങ്ങിയ നിര്‍ധന കുടുംബത്തിന്റെ മരണം മൂലം തീര്‍ത്തും അനാഥമായ കുടുംബത്തെ സഹായിക്കാനാണ് ബസ്സ് ഉടമകളും, ജീവനക്കാരും രംഗത്ത് എത്തിയത്. അന്നേ ദിവസം വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ടിക്കറ്റ് തുക അല്ലാതെ പരമാവധി തുക സംഭാവന നല്കി കൊണ്ട് സംരഭം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി ജോയിന്റ് ആര്.ടി.ഒ.മനോഹരന് നിര്‍വ്വഹിക്കും, ബ്ലോക്ക് പഞ്ചായത്ത് പ്രസി.പ്രീത രാമന്, മുന്‍സിപ്പല്‍ ചെയര്മാന് വി.ആര്.പ്രവീജ്, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എ.ബാബു സാമുഹ്യ സാംസ്ക്കാരിക രാഷ്ട്രിയ പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.
പത്രസമ്മേളനത്തില്‍ ചാക്കോ നെല്ലിക്കാട്ടില്‍, ജോസ്.പി.ജോസഫ്, കെ.ഷൗക്കത്തലി, അബ്ദുള്‍ മുത്തലിബ്, പി.സി.അജ്മല്‍, ബഷീര്‍ പള്ളിയാല്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: