തിരുവല്ല: ജലവിഭവ വകുപ്പിന്റെ തിരുവല്ല ഡിവിഷന് ഓഫീസ് കരനെല്ല് വിളവെടുക്കാനുള്ള ഒരുക്കത്തിലാണ്.നഗര ഹൃദയത്തിലുള്ള വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയമാണ് കാര്‍ഷിക പരിസ്ഥിതി സ്നേഹം പകര്‍ന്ന് മാതൃകയാവുന്നത്.
ഓഫിസ് ജീവനക്കാരും ഉന്നത ഉദ്യോഗസ്ഥരും നടത്തിയ പരിശ്രമങ്ങള്‍ കതിരായതോടെ കരനെല്‍ കൃഷി വിളവെടുപ്പിന് പാകമായി. ജലവിഭവ വകുപ്പ് മന്ത്രിയായി മാത്യൂ ടി തോമസ് പദവി ഏറ്റെടുത്തശേഷം തിരുവല്ലയിലെ വാട്ടര്‍ അതോറിറ്റി സമുച്ചയങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ കാടുകയറിക്കിടന്ന പരിസരം വൃത്തിയാക്കി ഉപയോഗിച്ചുകൂടെ എന്ന ചോദ്യമാണ് ജീവനക്കാരെ കൃഷിയിലേക്ക് പ്രേരിപ്പിച്ചത്. കാര്യാലയ വളപ്പിലെ നാലരയേക്കര്‍ സ്ഥലത്ത് വാട്ടര്‍ ടാങ്കുകളും ജലശുദ്ധീകരണ ടാങ്കുകളും ഓഫീസ് കെട്ടിടങ്ങളും കഴിഞ്ഞാല്‍ ബാക്കിയുള്ള സ്ഥലമാകെ കാടുകയറി ഇഴജന്തുക്കളും മാലിന്യങ്ങളും തള്ളി ഉപയോഗശൂന്യമായിരുന്നു. ഇവിടെയാണ് കരനെല്‍കൃഷിയും ചേമ്പ്, ചീര, പയര്‍, പാവല്‍ തുടങ്ങിയ പച്ചക്കറികളും കൃഷിയിറക്കിയത്. നേച്ചര്‍ സൊസൈറ്റി രുപീകരിച്ച് പരിസ്ഥിതിശുചിത്വ കാര്‍ഷിക സംരംഭം തുടങ്ങിയതോടെ ഓഫിസ് പരിസരമാകെ കതിര് വിളഞ്ഞ നെല്ചെടികള് പുഞ്ചിരി തൂകുന്ന സ്വര്‍ണ്ണ വര്ണ്ണക്കാഴ്ചകളായി. കഴിഞ്ഞ ജൂലായ് 5ന് കൃഷി ഓഫീസര്‍ സുഗതയുടെ സാന്ന്യദ്ധ്യത്തില്‍ കരനെല്‍കൃഷിക്ക് വിത്തുവിതച്ചു.
ജ്യോതി( 1285) ഇനത്തിലുള്ള 16 കിലോ വിത്ത് വേണ്ടിവന്നു. ഈ ആഴ്ച ഒടുവില്‍ പ്രതീക്ഷയുടെ കതിരുകള്‍ കൊയ്യാന്‍ ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. വിതയ്ക്കുംമുമ്പ് നിലമൊരുക്കാന്‍ ട്രാക്ടറും ആറ് തൊഴിലാളികളും ചെയ്ത ജോലികള്‍ ഒഴിച്ചാല്‍ ഓഫീസ് കഴിഞ്ഞുള്ള സമയത്ത് എഴുപതോളം സ്ത്രീപുരുഷ ജീവനക്കാരാണ് കൃഷി വിളവെത്തിച്ചത്. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോച്ചന് ജോസഫും നേച്ചര്‍ സൊസൈറ്റി സെക്രട്ടറി ബിന്ദുവും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു. വിളവെടുപ്പിന് ശേഷം ഇ
ടവിളകള് കൃഷിചെയ്യാനും ജീവനക്കാര്‍ക്ക് പദ്ധതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: