ഓച്ചിറ: ആയിരംതെങ്ങ് ശ്രീനാരായണധര്‍മ്മ സേവാ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള ഗുരുമന്ദിരത്തിനും സ്‌കൂളിനും സമീപം സാമൂഹ്യവിരുദ്ധര്‍ അഴിഞ്ഞാടുന്നു. രാത്രികാലങ്ങളില്‍ ഇവിടെ മദ്യപാനവും അസഭ്യവര്‍ഷവും പതിവാണ്. കഴിഞ്ഞദിവസം രാത്രിയില്‍ സ്‌കൂളിന്റെ മുന്നിലിരുന്നു മദ്യപിച്ചതിന്‌ശേഷം മദ്യകുപ്പികള്‍ തല്ലിയുടച്ച് സ്‌കൂളിന്റെ മുറ്റത്തിട്ട സംഭവമുണ്ടായി. നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ എസ്‌ഐ സുനില്‍ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആയിരംതെങ്ങിലെത്തി നാല് പേരെ കസ്റ്റഡിയിലെടുത്ത് വൈദ്യ പരിശോധനക്ക് വിധേയരാക്കി. ഇവര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ധര്‍മ്മസംഘം ഭാരവാഹികള്‍ ഓച്ചിറ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമാനമായ സംഭവങ്ങള്‍ മുമ്പ് പലപ്രാവശ്യം ഉണ്ടായിട്ടുണ്ട്. ധര്‍മ്മസംഘം ഭാരവാഹികള്‍ പലതവണ പരാതി നല്‍കിയെങ്കിലും രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് സാമൂഹ്യവിരുദ്ധര്‍ കേസില്‍പ്പെടാതെ രക്ഷപെടുകയാണന്ന് ഭാരവാഹികള്‍ ആരോപിച്ചു.
















