നിലമ്പൂര്‍: ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ പ്രോജക്ടായ നിലമ്പൂര്‍ വടപുറം പാലത്തിനു സമീപത്തുള്ള ഔട്ട്ലെറ്റുകള് യൂത്ത് ലീഗ് നേതാവ് കയ്യേറിയതായി പരാതി. നിലമ്പൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവും കഴിഞ്ഞ നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു പരാജയപ്പെട്ട വനിതാ കോണ്‍ഗ്രസ് നേതാവും അനധികൃതമായി കയ്യേറിയതയാണ് വിവരം. കോഴിക്കോട് സിഡ്കോ നിര്‍മ്മിച്ച് മലപ്പുറം ഡിടിപിസിക്ക് കൈമാറേണ്ടതായിരുന്നതായിരുന്നു ഈ ഔട്ട്ലെറ്റുകള്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തികരിക്കാത്തതിനാല്‍ ഇതുവരെയും സിഡ്കോ ഈ ഔട്ട്ലെറ്റുകള് കൈമാറിയിട്ടില്ല. നഗരസഭ ഈ കെട്ടിടങ്ങള്‍ക്ക് നമ്പരും നല്‍കിയിട്ടില്ല. ഡിടിപിസി ക്വട്ടേഷന്‍ ക്ഷണിച്ച് കച്ചവടക്കാര്‍ക്ക് നല്‍കണമെന്നാണ് നിയമം. ആര്യാടന് ഷൗക്കത്ത് ചെയര്‍മാനായിരിക്കുമ്പോഴാണ് ആ ഔട്ട്ലെറ്റുകള് കയ്യേറാന്‍ ഒത്താശ ചെയ്തത്. കെട്ടിട നമ്പരില്ലാത്ത സ്ഥാപനങ്ങളുടെ പേരില്‍ പ്രമുഖ ബാങ്കുകളില്‍ നിന്നും ലോണുകളും കയ്യേറ്റക്കാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. അനധികൃത കയ്യേറ്റത്തിനെതിരെ വരും ദിവസങ്ങളില്‍ ഡിടിപിസി പോലീസില്‍ പരാതി നല്‍കും. വിജിലന്‍സിനും പരാതി നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: