കോന്നി: യുവമോര്‍ച്ച കൂടല്‍ മേഖലാ കണ്വന്ഷന് ജില്ലാ വൈസ് പ്രസിഡന്റ് ബി.അഭിലാഷ് ഉദ്ഘാടനം ചെയ്തു. കൃഷ്ണന് തമ്പി അദ്ധ്യക്ഷതവഹിച്ചു.
കൂടല്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ ആരംഭിക്കണമെന്നും ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് പി.ആര്.രതീഷ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കൂടല്‍ ജയപ്രകാശ്, ജോന്‍സി പി.ചാക്കോ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി ഷെറിന്‍കുമാര്‍(പ്രസിഡന്റ്), പ്രസാദ് പാക്കണ്ടം(ജന.സെക്രട്ടറി), രഞ്ജിത്ത്, സന്തോഷ്(വൈസ്.പ്രസി).വിഷ്ണു, പ്രമോദ്(സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: