ഒറ്റപ്പാലം: സംസ്ഥാന പാതയില്‍ ഓടിക്കൊണ്ടിരിക്കുകയായിരുന്ന മിനി ലോറി കത്തി നശിച്ചു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും അത്ഭുതകരമായി രക്ഷപ്പെട്ടു.
പഴവര്ഗ്ഗങ്ങളിറക്കി തിരൂര്‍ നിന്നും കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന മിനിലോറിയാണ് കത്തി നശിച്ചത്. മനിശ്ശേരി വില്ലേജ് ഓഫീസിന് സമീപം ഇന്നലെ ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. കോയമ്പത്തൂര്‍ സ്വദേശിയായ ഡ്രൈവര്‍ കുമാര്‍ (45), മാധേഷ് (29) എന്നിവരാണ് തലനാരിഴക്ക് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. വാഹനത്തിന്റെ പിറകുവശത്ത് നിന്ന് പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി പരിശോധിക്കുന്നതിനിടെ തീ ആളിക്കത്തുകയായിരുന്നു. ഉടന്‍ തന്നെ നാട്ടുകാര്‍ ചേര്‍ന്ന് തീ അണച്ചത് മൂലം വന്‍ദുരന്തം ഒഴിവായി.
ഒറ്റപ്പാലം എസ് ഐ ആദം ഖാന്റെ നേതൃത്വത്തില്‍ പോലീസും ഷൊര്‍ണൂരില്‍ നിന്ന് ഒരു യൂനിറ്റ് ഫയര്‍ഫോഴ്സും സ്ഥലത്തെത്തി തീ പൂര്‍ണമായി അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: