പൊല്‍പ്പുള്ളി: ഭക്ഷ്യ ഭദ്രതാ നിയമം പ്രാവര്‍ത്തികമാക്കുന്നതില്‍ വീഴ്ച വരുത്തി റേഷന്‍ സമ്പ്രദായത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സംസ്ഥാന സര്ക്കാരിനെതിതെ ബിജെപി. പൊല്‍പ്പുള്ളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ റേഷന്‍ കടകള്‍ക്കു മുന്നില്‍ ധര്‍ണ്ണകള്‍ നടത്തി വേര്‍കോലി റേഷന്‍ ഷോപ്പിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എ.കെ. ഓമനക്കുട്ടന് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് കെ.ബാലസുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എ.കെ മോഹന്‍ ദാസ് , വി രമേഷ്, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.ആര്.ദാമോധരന്, ഉണ്ണികൃഷ്ണന് , പി.വാസു, പ്രസാദ് എന്നിവര്‍ സംസാരിച്ചു.കൂളിമുട്ടം റേഷന്‍ ഷോപ്പിനു മുന്നില്‍ നടന്ന റാലി ഒ ബി സി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് കെ.ആര്. ദാമോധരന് ഉദ്ഘാടനം ചെയ്തു.ജി.വാസു.അദ്ധ്യക്ഷത വഹിച്ചു. അത്തിക്കോട് റേഷന്‍ ഷോപ്പിനു മുന്നില്‍ നടത്തിയ മാര്‍ച്ച് ബി.ജെ.പി മണ്ഡലം ജനറല്‍ സെക്രട്ടറി വി.രമേഷ് ഉദ്ഘാടനം ചെയ്തു. വി.സുരേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: