മുംബൈ: രാജ്യത്ത് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും വ്യാജ നോട്ടുകള്‍ വ്യാപകമായി പ്രചരിക്കുന്നത് തടയാന്‍ റിസര്‍വ് ബാങ്ക് രംഗത്ത്. പണം ൈകകാര്യം ചെയ്യുന്ന ഓരോരുത്തരും നോട്ടുകള്‍ വിശദമായി പരിശോധിക്കണമെന്നും കള്ളനോട്ട് തടയുന്നതിന് ബാങ്കുമായി സഹകരിക്കണമെന്നും റിസര്‍വ് ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്്.
കള്ളനോട്ടുകള്‍ ഭാരതത്തില്‍ വ്യാപകമായതോടെയാണ് ആര്‍ബിഐ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥ നോട്ടുകള്‍ക്ക് സുരക്ഷാ സവിശേഷതകള്‍ ഉള്ളതിനാല്‍ കള്ളനോട്ടുകള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും.
നോട്ടുകളെ തിരിച്ചറിയാനുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്. ആളുകളുടെ കൈകളിലെത്തുന്ന നോട്ടുകള്‍ പരിശോധിക്കുന്ന ശീലമുണ്ടായാല്‍ കള്ളനോട്ടുകള്‍ പെരുകുന്നത് ഒരുപരിധി വരെ തടയാന്‍ സാധിക്കും. വ്യാജനോട്ടുകള്‍ പെരുകുന്നത് തടയാന്‍ കര്‍ശന നടപടികള്‍ ആവിഷ്കരിക്കുമെന്നും ആര്‍ബിഐ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: