പത്തനംതിട്ട: ആറന്മുള എന്‍ജിനിയറിംഗ് കോളേജിനു സമീപത്തെ പുഞ്ചയില്‍ 29ന് രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന് വിത്തുവിതയ്ക്കും. ആറന്മുളയിലെ കര്‍ഷകരും കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പും സംയുക്തമായാണ് കൃഷിയിറക്കുന്നത്.
കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. ഓണസമൃദ്ധി പദ്ധതിയില്‍ 2016ല്‍ കൂടുതല്‍ പച്ചക്കറി ഉല്പാദിപ്പിച്ച പച്ചക്കറി ക്ലസ്റ്ററിനുള്ള അവാര്‍ഡ് ജലവിഭവ മന്ത്രി മാത്യു ടി.തോമസ് വിതരണം ചെയ്യും. ആന്റോ ആന്റണി എം.പി വിശിഷ്ടാതിഥിയാകും. എം.എല്‍.എമാരായ രാജു ഏബ്രഹാം, ചിറ്റയം ഗോപകുമാര്‍, വീണാ ജോര്‍ജ്, അടൂര്‍ പ്രകാശ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, കാര്ഷികോല്പാദന കമ്മീഷണര്‍ രാജു നാരായണസ്വാമി, ഡയറക്ടര്‍ ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ ആര്.ഗിരിജ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, കൃഷി ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: