കൊച്ചി: എച്ച്ഡിഎഫ്സി ബാങ്കിന് വരുമാനത്തിലും നിക്ഷേപത്തിലും ലാഭത്തിലും സര്‍വകാല റെക്കോര്‍ഡ്. 2016 സെപ്തംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ ബാങ്കിന് 3455.3 കോടി രൂപയുടെ ലാഭം കൈവരിക്കാന്‍ കഴിഞ്ഞു. നികുതികള്‍ക്കായി 1820.2 കോടി രൂപ നീക്കിവച്ച ശേഷമാണ് പ്രസ്തുത ലാഭം. മുന്‍ വര്‍ഷത്തേക്കാള്‍ 20.4 ശതമാനം വര്‍ധന.
ത്രൈമാസത്തിലെ ബാങ്കിന്റെ മൊത്തം വരുമാനം 19,970.9 കോടി രൂപയായിരുന്നു. സെപ്തംബര്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ അറ്റാദായം 2,901.0 കോടി രൂപയാണ്. 13.7 ശതമാനം വര്‍ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: