തൃശൂര്‍: ചേംബര്‍ പ്രസിഡന്റും കല്യാണ്‍ സില്‍ക്സ് സിഎംഡിയുമായ ടി.എസ്. പട്ടാഭിരാമന്റെ നേതൃത്വത്തിലുള്ള തൃശൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സിലെ 25 പ്രതിനിധികള്‍ ഉള്‍പ്പെടുന്ന ഉന്നതതലസംഘം ദുബായ് ചേംബര്‍ ഓഫ് കൊമേഴ്സിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി.
ദുബായ് ചേംബര്‍ വൈസ് പ്രസിഡന്റ് എച്ച്ഇ അത്തിഖ് നസിബ്, ഇന്റര്‍നാഷണല്‍ ഓഫീസസ് ഡയറക്ടര്‍ ഒമര്‍ഖാന്‍ എന്നിവരുള്‍പ്പെടുന്ന സംഘവുമായാണ് ചര്‍ച്ച നടന്നതെന്ന് പട്ടാഭിരാമന് പത്രക്കുറിപ്പില്‍ അറിയിച്ചു. യുഎഇയും ഇന്ത്യയുമായി പൊതുവെയും ദുബായിയും കേരളവുമായി വിശേഷിച്ചും നിലനില്‍ക്കുന്ന മികച്ച സാമ്പത്തികബന്ധം യോഗത്തില്‍ അധ്യക്ഷത വഹിച്ച വിഎച്ച് അത്തിഖ് നസിബ് ഊന്നിപ്പറഞ്ഞു. ടെക്സ്റ്റൈല്‍സ്, സുഗന്ധ്യവ്യഞ്ജനങ്ങള്‍, ആഭരണവ്യാപാരം തുടങ്ങി നിരവധി മേഖലകള്‍ ദുബായിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി അദ്ദേഹം പറഞ്ഞു.
അടുത്തകാലത്ത് നടന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎഇ സന്ദര്‍ശനത്തെത്തുടര്‍ന്ന് വാണിജ്യമേഖലയില്‍ മാറ്റങ്ങള്‍ സംഭവിച്ചതായും ഇന്ത്യയില്‍ നിക്ഷേപം നടത്തുന്നത് താരതമ്യേന എളുപ്പമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ട് രാജ്യങ്ങളും തമ്മിലുള്ള വിദേശനിക്ഷേപസാധ്യതകള്‍ വര്‍ധിച്ചതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദുബായിയിലെയും തൃശൂരിലെയും വ്യാപാര വാണിജ്യ സമൂഹത്തിന്റെ സാമ്പത്തിക കൂട്ടായ്മക്കും വളര്‍ച്ചക്കും ഈ ചര്‍ച്ച കൂടുതല്‍ സഹായകരമാവുമെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചേംബറിന്റെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്താനുള്ള മികച്ച നീക്കമായാണ് ദുബായിലെ യോഗത്തെ തൃശൂര്‍ ചേംബര്‍ സെക്രട്ടറിയും എലീറ്റ് ഗ്രൂപ്പ് എംഡിയുമായ ടി.ആര്. വിജയകുമാര്‍ കാണുന്നത്. ഡപ്യൂട്ടി കൗണ്‍സല്‍ ജനറല്‍ കെ. മുരളീധരനുമായും സംഘം കൂടിക്കാഴ്ച നടത്തി. തൃശൂരിലേക്ക് വ്യാപാരം വ്യാപിപ്പിക്കുന്നതിന് അദ്ദേഹം ഗോള്‍ഡ് ആന്റ് ജുവലറി ഗ്രൂപ്പ് അംഗങ്ങളെ ക്ഷണിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: