മാര്‍ക്കറ്റില്‍ അറവിന് കൊണ്ടുവന്ന കന്നുകാലികളുടെ ഇടയില്‍ തെരുവ് നായ്ക്കള്‍
ചാലക്കുടി: ചാലക്കുടി മാര്‍ക്കറ്റിലും പരിസരത്തും തെരുവ് നായകളുടെ ശല്യം പെരുകുന്നു.കന്നുകാലി ചന്തയിലെ തെരവ് നായകളുടെ ശല്യം വലിയ ഭീഷണിയാകുകയാണ്. തെരുവ് നായകള്‍ക്ക് പേ വിഷബാധയോ മറ്റും ഉണ്ടോയെന്നറിയാന്‍ കഴിയാത്തതാണ് ജനങ്ങളുടെ ജീവന് ഭീഷണിയാക്കുന്നത്. തെരുവില്‍ അലഞ്ഞു നടക്കുന്ന നായ്ക്കളാണ് കന്നുകാലി ചന്തയിലും അലയുന്നത്.ഇവ കാലികളെ കടിച്ചു പരിക്കേല്പ്പിച്ചാ ല്‍ പോലൂം അറിയില്ല.അവയെ കൊല്ലുവാന്‍ കൊണ്ടു വന്നതിനാല്‍ പരിക്കുകള്‍ ഒന്നും ആരും ശ്രദ്ധിക്കാറില്ല.പേ വിഷബാധയിളകിയ തെരുവ്നായ്ക്കള്‍ കടിച്ച കാലികളുടെ ഇറച്ചി ഭക്ഷിക്കുവാന്‍ ഇടയായാല്‍ അത് ജനങ്ങളുടെ ജീവന് ഭീഷണിയായി മാറിയിട്ടും അതിനെതിരെ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കൂട്ടത്തോടെയാണ് നായ്ക്കള്‍ കാലി ചന്തയില്‍ അലഞ്ഞുതിരിയുന്നത്. അങ്ങാടിയിലെത്തന്ന ജനങ്ങളെ കടിച്ച് പരിക്കേല്‍പ്പിക്കുന്നതും നിത്യ സംഭവമാണ്.വാഹനങ്ങളുടെ മൂന്നിലേക്ക് ചാടുന്നതും,പിന്നീലൂടെ ഓടുന്നതും വാഹന യാത്രക്കാര്‍ക്കും ഭീഷണിയാണ്. ഇവയെ വന്ധീകരിക്കുന്നതിനുള്ള ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.സര്‍ക്കാര്‍ ഇതിനായി തുക അനുവദിച്ചു വെന്ന് പറയുന്നതല്ലാതെ മൃഗാശുപത്രിയില്‍ അതിനൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: