കല്‍പ്പറ്റ : വിവിധ ആവശ്യ ങ്ങള്‍ക്കായി കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെത്തുന്ന ജന ങ്ങള് ബ്ലോക്ക് ഓഫീസറില്ലാത്തതിനാല്‍ വലയുന്നു. നിരവധി പാവപ്പെട്ട ഭവന ഗുണഭോക്താക്കാള്‍ പണം കിട്ടാതെ വലയുകയാണ്.
ഒരു മാസമായി ബ്ലോക്ക് ഓഫീസില്‍ എത്തുന്ന ഗുണഭോക്തക്കാളെ ഓഫീസറി ല്ലെ ന്നുപറഞ്ഞ് തിരിച്ചയക്കു ക യാണ് പതിവ്. കരാറുകാ രെ ഏല്‍പ്പിക്കാതെ സ്വന്തമാ യി ഭവനനിര്‍മ്മാണം നടത്തു ന്ന ആദിവാസി കുടും ബങ്ങ ളടക്കം ഫണ്ട് ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ബത്തേരിയില്‍ ഉള്ള ഓഫീസര്‍ക്ക് ചാര്‍ജ്ജ് കൊടുത്തെങ്കിലും തിരക്കുമൂലം അദ്ദേഹത്തിന് കല്‍പ്പറ്റയില്‍ എത്തുവാന്‍ സാധിക്കുന്നില്ല.
ബ്ലോക്ക് ഓഫീസറില്ലാത്ത തിനെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്ത ഭരണസമിതി പാവപ്പെട്ട ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി. പ്രശ്നത്തി ന് എത്രയും പെട്ടെന്ന് പരി ഹാര നടപടി സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരവുമായി രംഗത്തിറങ്ങുമെന്നും ബിജെപി കല്‍പ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി മുന്നറിയിപ്പ് നല്കി.
യോഗത്തല്‍ നിയോജക മണ്ഡലം പ്രസിഡന്റ് ആരോടരാമചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ആര്.ബാലകൃഷ്ണന്, ടി.എം.സുബിഷ്, എം. പി.സുകുമാരന്‍, കെ.അനന്തന്, വി.കെ.ശിവദാസന്‍, എം.കെ.രാമദാസ്, കെ.എം. ഹരീന്ദ്രന്‍, രജീത്കുമാര് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: