കരുവാരകുണ്ട്: കഴിഞ്ഞ ദിവസം പറയന് മേട്ടിലെ ജനവാസ കേന്ദ്രത്തിനു സമീപം കൃഷിയിടത്തില്‍ പ്രസവിച്ച കുട്ടി കൊമ്പനെ തനിച്ചാക്കി തള്ളയാന കാടുകയറി.
കുട്ടിയാനയുടെ സംരക്ഷകരായി സ്ഥലത്ത് തമ്പടിച്ചിരുന്ന കൊമ്പനാന അടക്കമുള്ള പന്ത്രണ്ടോളം കാട്ടാനകളും പ്രദേശത്തു നിന്നും അപ്രത്യക്ഷമായി. ഇന്നലെ രാവിലെ കരുവാരകുണ്ട് വെറ്റിനറി സര്ജന് സജീവ് കുമാറിന്റെ പരിശോധനയില്‍ കുട്ടി കൊമ്പന്റെ ആരോഗ്യനില വഷളായതായി കണ്ടെത്തി. കൈകാലുകള്‍ തളര്‍ന്ന നിലയിലാണ്. എഴുന്നേല്പിച്ച് നിര്‍ത്തുവാനുള്ള ശ്രമം പരാജയപ്പെട്ടു. കുട്ടി അവശനായതിനാലാണ് തള്ളയടക്കമുള്ള കാട്ടാനകള്‍ കുട്ടിയെ ഉപേഷിച്ച് കാടുകയറിയ തെന്നും ഡോ.സജീവ് കുമാര്‍ പറഞ്ഞു. പിന്നീട് കുട്ടി കൊമ്പനെ അമരമ്പലം ഫോറസ്റ്റ് ഡിവിഷനിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ആന പ്രസവിച്ചത്. കാട്ടാനകളെ ഭയന്ന് പ്രദേശത്തെ ആദിവാസി കുടുബങ്ങള്‍ സുരക്ഷിത താവളം തേടി പോയിരുന്നു. കാട്ടാനകള്‍ പ്രദേശത്ത് വന്‍ കൃഷി നാശമാണ് വരുത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: