കോഴിക്കോട്: എന്‍സിസി 9 കേരള നേവല്‍ യൂണിറ്റിന്റെ ഒരാഴ്ച നീളുന്ന ജലസാഹസിക യാത്ര തുടങ്ങി. വെങ്ങാലി ബോട്ട് ഹൗസ് മുതല്‍ പയ്യോളി വരെയും തിരിച്ച് വെങ്ങാലി ബോട്ട് ഹൗസുവരെയുമാണ് യാത്ര. അഞ്ച് ദിവസം കൊണ്ട് യാത്രപൂര്‍ത്തിയാക്കാനാണ് സംഘം ലക്ഷ്യമിടുന്നത്. രണ്ട് ബോട്ടുകളിലായാണ് യാത്ര. ആറ് കോളേജുകളില്‍ നിന്നായി തെരഞ്ഞെടുത്ത ഒമ്പത് പെണ്‍കുട്ടി കളടക്കം 30 എന്‍സിസി കാഡറ്റുകളാണ് യാത്രയിലുള്ളത്. ഒരോ ദിവസവും നിശ്ചിത സമയം തുഴഞ്ഞതിന് ശേഷം കുട്ടികള്‍ മുന്‍ നിശ്ചയ പ്രകാരമുള്ള സ്ഥലത്ത് തമ്പടി ക്കും. ഭക്ഷണവും കുട്ടികള്‍ തന്നെ പാകം ചെയ്യണം. എന്‍സിസിയുടെ അസോസി യേറ്റ് ഓഫീസര്‍മാരായ എം.ഷിംജിത്ത്, സുനില്‍കു മാര്‍ എന്നിവരും നേവിയില്‍ നിന്നുള്ള പെര്‍മനന്റ് ഇന്‍സ്ട്രക്ടേഴ്‌സും കാഡറ്റുകള്‍ ക്കൊപ്പമുണ്ട്. ഒരു സുരക്ഷാ ബോട്ടും അകമ്പടിയുണ്ടാകും.
എന്‍സിസി ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയര്‍ യാത്ര രാജാറാം ഫ്‌ളാഗ് ഓഫ് ചെയ്തു. കാഡറ്റുകള്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി തുഴഞ്ഞുനീങ്ങി. ലെഫ്.കമാന്‍ഡര്‍ പുരുഷോ ത്തമന്‍ പങ്കെടുത്തു. ഗ്രൂപ്പ് മാനേജര്‍ ടി.കെ. വത്സലന്‍, പെറ്റി ഓഫീസര്‍മാരായ സജീഷ്, ശ്രീജിത്ത്, ലീഡിംങ് സ്റ്റോര്‍കീപ്പര്‍ ഹരിശങ്കര്‍ എന്നവരുടെ നേതൃത്വത്തിലാണ് യാത്ര ആരംഭിച്ചിരിക്കുന്നത്. സംഘം 27ന് കോരപ്പുഴ വഴി പയ്യോളിയില്‍ എത്തിച്ചേരും. തുറയൂരില്‍ കുഞ്ഞാലിമരക്കാര്‍ ഹൈസ്‌കൂളിലെ നേവല്‍ കേഡറ്റുകളുടെ പങ്കാളിത്തത്തോടെ സ്വച്ഛ്ഭാരത് അഭിയാന്‍ ബോധവല്‍ക്കരണം നടത്തും. 30ന് വെങ്ങാലി ബോട്ട്ഹൗസില്‍ തിരിച്ചെത്തും. രാവിലെ 10ന് നടക്കുന്ന സമാപന പരിപാടിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ മുഖ്യാതിഥിയാകും.
















