സ്കൂള്‍ പഠനകാലം നമ്മെ ബാല്യത്തിലേയക്ക് തിരികെ നടത്താന്‍ പ്രേരിപ്പിക്കും. അത്രയ്ക്ക് സന്തോഷവും സമാധാനവും ആസ്വാദനവും നിറഞ്ഞതായിരിക്കും എല്ലാവര്ക്കും ആ കാലം. വയലുകളിലൂടെയും വരമ്പുകളിലൂടെയും സ്കൂളിലേയ്ക്ക് പോയിരുന്നവരാണ് നമ്മളിലൊരൊരുത്തരും. ആ വഴിയോരങ്ങളില്‍ നമ്മള് കാണാത്ത കാഴ്ച്ചകളില്ല, രസിക്കാത്ത നിമിഷങ്ങളില്ല.
എന്നാല്‍ ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയിലെ ഷാവോജെ കൗണ്ടിയിലുള്ള ഈ സ്കൂള്‍ കുട്ടികള്‍ സ്കൂള്‍ കാലഘട്ടം ഓര്മ്മിക്കാനാഗ്രഹിക്കുമോ എന്നത് ഒരു ചോദ്യം തന്നെയാണ്. അത്രമാത്രം അപകടം നിറഞ്ഞതാണ് അവരുടെ സ്കൂള്‍ യാത്ര.
കിഴുക്കാംതൂക്കായി നില്ക്കുന്ന മലമുകളിലുള്ള തങ്ങളുടെ ഗ്രാമത്തിലേയ്ക്ക് എത്തണമെങ്കിലും തിരിച്ച് സ്കൂളിലേയ്ക്ക് എത്തണമെങ്കിലും അവര്ക്കാശ്രയമായുള്ളത് 1500 പൈപ്പുകള്‍ കൊണ്ട് നിര്‍മ്മിച്ച ഏണി മാത്രമാണ്. പൈപ്പുകളുടെ വ്യാപ്തിയാകട്ടെ അഞ്ച് സെന്റീമീറ്ററും. താഴ്വരയിലെ സ്കൂളില്‍ നിന്ന് 1000 മീറ്റര്‍ ഉയരത്തിലാണ് കുട്ടികളുടെ ഗ്രാമം.
ആറ് മുതല്‍ പതിനഞ്ച് വരെ വയസുള്ള കുട്ടികള്‍ മൂന്ന് രക്ഷകര്‍ത്താക്കളുടെ നേതൃത്വത്തിലാണ് അപകടകരമായ ഈ യാത്ര നടത്തുന്നത്. തങ്ങളെക്കാള്‍ വലിയ ബാഗുമായാണ് ഇവര്‍ മലമുകള്‍ താണ്ടേണ്ടതെന്നതും കഠിനകരമാണ്. ആഗസ്റ്റില്‍ തുടങ്ങിയ ഏണിയുടെ നിര്‍മ്മാണം ഒക്ടോബറിലാണ് അവസാനിക്കുന്നത്. ഏകദേശം ഒരു ദശലക്ഷം മില്ല്യണ്‍ യുവാനാണ് നിര്‍മ്മാണ ചെലവ്.
മലമുകളിലെ ഈ ഗ്രാമത്തില്‍ 72 കുടുംബങ്ങളാണ് താമസിക്കുന്നത്. ഒരു തവണ മലയിറങ്ങി സ്കൂളെത്തിയാല്‍ രണ്ടാഴ്ച്ച സ്കൂളില്‍ തങ്ങിയ ശേഷമായിരിക്കും തങ്ങളുടെ ഗ്രമാത്തിലേയ്ക്കുള്ള ഇവരുടെ മടക്കയാത്ര. എപ്പോള്‍ മല കയറിയാലും മലയിറങ്ങിയാലും ഇവരോടൊപ്പം രക്ഷകര്ത്താക്കളുണ്ടാകും. ഈ ഗ്രാമത്തിനും താഴ്വരയ്ക്കുമിടയിലായി ഇതുവരെയായി എട്ട് പേര് മരണമടഞ്ഞിട്ടുണ്ടെന്നതും വസ്തുതയാണ്. ഗ്രാമത്തിലെ ചില കുട്ടികള്‍ക്ക് സ്കൂള്‍ പ്രായമായിട്ടും വിദ്യാഭ്യാസം ലഭിക്കുന്നില്ലെന്നതും യാഥാര്‍ത്ഥ്യമാണ്.
ചൈന പോലുള്ള സമ്പന്ന രാജ്യത്ത് ഇത്രമാത്രം ബുദ്ധിമുട്ടുകള്‍ സഹിച്ചും കുട്ടികള്‍ സ്കൂളിലെത്തുമ്പോഴും അധികൃതര്‍ അത് കണ്ടില്ലെന്ന ഭാവത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: