ചൗവ്വരി വട
ചേരുവകള്‍:
ചൗവ്വരി കുതിര്‍ത്തത്- ഒന്നര കപ്പ്
പുഴുങ്ങി ഉടച്ച ഉരുളക്കിഴങ്ങ്- ഒന്നേകാല്‍ കപ്പ്
കപ്പലണ്ടി തരുതരുപ്പായി പൊടിച്ചത്-അര കപ്പ്
പച്ചമുളകരച്ചത്-രണ്ട് ടീ.സ്പൂണ്‍
പഞ്ചസാര-രണ്ട് ടീ. സ്പൂണ്‍
നാരങ്ങാനീര്-ഒരു ടീ. സ്പൂണ്‍
ഇഞ്ചി ഗ്രേറ്റ് ചെയ്തത്- ഒരു ടീ. സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത്-കാല് കപ്പ്
ഉപ്പ്- പാകത്തിന്
എണ്ണ-വറുക്കാന്‍ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
എണ്ണ ഒഴിച്ചുള്ള ചേരുവകള്‍ ഒരു ബൗളില്‍ എടുത്ത് ഇളക്കി യോജിപ്പിക്കുക. ഇത് 12 സമഭാഗങ്ങള്‍ ആക്കുക. ഓരോന്നും രണ്ട് വ്യാസമുള്ള വൃത്തങ്ങള്‍ ആക്കിവയ്ക്കുക. വറുക്കാനുള്ള എണ്ണ ചൂടാക്കുക. വറുത്ത്, ഇരുവശവും ബ്രൗണ്‍ നിറമാക്കി കോരുക.
പൊട്ടറ്റോ ക്രിസ്പി ഫിംഗേഴ്സ്
ഉരുളക്കിഴങ്ങ് വിരല്‍ പോലെ മുറിച്ചത്-രണ്ട് കപ്പ്
കോണ്‍ഫ്ളേക്സ് പൊടിച്ചത്- കോട്ടിങിന് ആവശ്യത്തിന്
എണ്ണ-വറുക്കാന്‍
മാവ് തയ്യാറാക്കാന്‍
മൈദ- മുക്കാല്‍ കപ്പ്
കോണ്‍ഫ്ളോര്‍- ഒരു ടേ.സ്പൂണ്‍
വെള്ളം-ഒരു കപ്പ്
ഉപ്പ്-പാകത്തിന്
പേസ്റ്റിന്
സവാള പൊടിയായരിഞ്ഞത്- അര കപ്പ്
പച്ചമുളക്- രണ്ട് ടീ.സ്പൂണ്‍
ഇഞ്ചി-അര ഇഞ്ച് നീളത്തിലുള്ള കഷ്ണം
ഉപ്പ്-പാകത്തിന്
നോണ്‍സ്റ്റിക് പാന്‍ അടുപ്പത്തുവച്ച് ആവശ്യത്തിന് വെള്ളമൊഴിക്കുക. ഉപ്പും ഉരുളക്കിഴങ്ങ് കഷ്ണങ്ങളുമിടുക. പതിയെ ഇളക്കുക. ഏഴ് മിനിട്ട് വേവിക്കുക. ഇനി വെള്ളം ഊറ്റിക്കളഞ്ഞ് തണുത്തവെള്ളം മീതെ ഒഴിക്കുക.
സവാള, പച്ചമുളക്, ഇഞ്ചി, ഉപ്പ് എന്നിവ ഒരു മിക്സി ജാറിലാക്കി തരുതരുപ്പായരച്ചുവയ്ക്കുക. ചുവടുകട്ടിയുള്ള പാനില്‍ ഈ പേസ്റ്റ് മൈദ, കോണ്‍ഫ്ളോര്‍, വെള്ളം, ഉപ്പ് എന്നിവ തമ്മില്‍ ചേര്‍ത്ത് മാവ് തയ്യാറാക്കിയതും തമ്മില്‍ ചേര്‍ക്കുക. ഓരോ ഉരുളക്കിഴങ്ങ് ഫിംഗേഴ്സും മാവില്‍ മുക്കിയ ശേഷം കോണ്‍ഫ്ളേക്സ് തരുതരുപ്പായി പൊടിച്ചതില്‍ ഇട്ടുരുട്ടി ചൂടെണ്ണയില്‍ ഇട്ട് വറുത്ത് കരുകരുപ്പായി കോരുക.
ഗ്രീന്‍ പീസ്- അവല് സ്പെഷ്യല്‍
അവല്-രണ്ട് കപ്പ്
എണ്ണ-രണ്ട് ടീ സ്പൂണ്‍
കടുക്, കായം-അര ടീ.സ്പൂണ്‍ വീതം
മഞ്ഞള്‍പ്പൊടി- മുക്കാല്‍ ടീ.സ്പൂണ്‍
ഇഞ്ചി-പച്ചമുളക് പേസ്റ്റ്- ഒരു ടീ.സ്പൂണ്‍
നാരങ്ങാ നീര്-രണ്ട് ടീ സ്പൂണ്‍
പാല്-ഒരു ടേ.സ്പൂണ്‍
മല്ലിയില പൊടിയായരിഞ്ഞത്- ഒരു ടേ.സ്പൂണ്‍
ഉപ്പ്-പാകത്തിന്
ഗ്രീന്‍ പീസ് വേവിച്ചത്, സവാള പൊടിയായരിഞ്ഞത്- അര കപ്പ് വീതം
നോണ്‍സ്റ്റിക് പാന്‍ അടുപ്പത്ത് വച്ച് ചൂടാക്കുക. ഇതില്‍ കടുകിട്ട് വറുക്കുക. കടുക് പൊട്ടുമ്പോള്‍ കായമിട്ട് വഴറ്റുക. സവാള ചേര്‍ത്ത് 1-2 മിനിട്ട് ഇടത്തരം തീയില്‍ വച്ച് വഴറ്റുക. ഗ്രീന്‍പീസ്, രണ്ട് ടേ.സ്പൂണ്‍ വെള്ളം, ഉപ്പ്, മഞ്ഞള്‍ എന്നിവ ചേര്‍ത്തിളക്കുക. 1-2 മിനിട്ടിന് ശേഷം അവല് കഴുകി, വെള്ളം കളയുക. അധികമുള്ള ഈര്‍പ്പം നന്നായിളക്കി മാറ്റുക. ഇഞ്ചി, പച്ചമുളക്, പേസ്റ്റ്, നാരങ്ങാനീര്, പാല്, പഞ്ചസാര, അല്പം ഉപ്പ് എന്നിവ ചേര്‍ക്കുക. രണ്ട് മിനിട്ട് ഇളക്കുക. മല്ലിയിലയിട്ട് ഇളക്കിവാങ്ങുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: