കോട്ടയം: ഗ്രാമി അവാര്‍ഡ് ജേതാവും മോഹനവീണ വിദ്വാനുമായ പണ്ഡിറ്റ് വിശ്വമോഹനഭട്ട് കോട്ടയത്തെത്തുന്നു. സൊസൈറ്റി ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്ത്യന്‍ കഌസിക്കല്‍ മ്യൂസിക് ആന്‍ഡ് കള്‍ച്ചര്‍ എമങ്സ്റ്റ് യങ്‌സ്‌റ്റേഴ്‌സ് കൊച്ചി, കോട്ടയം ചാപ്റ്ററാണ് പരിപാടിയുടെ സംഘാടകര്‍. 27, 28 തീയതികളിലായി മൂന്നുപരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. 27ന് 2.30ന് കളത്തിപ്പടി പള്ളിക്കൂടം സ്‌കൂളിലാണ് ആദ്യപരിപാടി. 28ന് രാവിലെ 10.30ന് എംജി സര്‍വകലാശാലയിലും മൂന്നിന് കോട്ടയം ബസേലിയസ് കോളേജിലും ഭട്ട് പരിപാടി അവതരിപ്പിക്കും. സാരംഗിയും സന്തൂറും സിത്താറും സരോദും വീണയും സംയോജിപ്പിച്ച് അദ്ദേഹം രൂപംനല്‍കിയ വാദ്യോപകരണമാണ് മോഹനവീണ. ഇരുപത് തന്ത്രികളാണ് ഉപകരണത്തിന്റെ പ്രത്യേകത. 1967ലാണ് അദ്ദേഹം മോഹനവീണയെന്ന ആശയം സഫലമാക്കുന്നത്. റൈ കൂഡറുമായി ചേര്‍ന്ന് പുറത്തിറക്കിയ ‘എ മീറ്റിങ് ബൈ ദ റിവര്‍’ എന്ന ആല്‍ബത്തിന് 1993ലെ ഗ്രാമി അവാര്‍ഡ് ലഭിച്ചു.
















