കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അറ്റാദായത്തില്‍ 24.77 ശതമാനം വര്‍ധന. 201.24 കോടി രൂപയുടെ അറ്റാദായമാണ് സെപ്തംബര്‍ 30ന് അവസാനിച്ച ത്രൈമാസത്തില്‍ രേഖെപ്പടുത്തിയത്. 474.93 കോടി രൂപയുടെ പ്രവര്‍ത്തന ലാഭവും.
പ്രവര്‍ത്തന ലാഭത്തില്‍ 41.11 ശതമാനം കൂടി. ഇതോടെ ആകെ വരുമാനം 24.93 ശതമാനം വര്‍ധിച്ച് 987.73 കോടിയില്‍ എത്തി. പലിശ ഇനത്തിലുള്ള വരുമാനം 19.22 ശതമാനം വര്‍ധിച്ച് 725.24 കോടി രൂപയായി. വായ്പ 26.63 ശതമാനം വര്‍ധിച്ചു. ബാങ്കിന്റെ ആകെ ബിസിനസ് 21.13 ശതമാനം വളര്‍ച്ചയോടെ 1,50,986 കോടി രൂപയിലെത്തി.
ആകെ വായ്പകള്‍ 51675.89 കോടി രൂപയില്‍ നിന്ന് 65439.31 കോടി രൂപയായി. 2015 സെപ്തംബര്‍ 30ന് 73783.20 കോടി രൂപയായിരുന്ന ആകെ നിക്ഷേപങ്ങള്‍ ഈ വര്‍ഷം സെപ്തംബര്‍ 30ന് 86299.10 കോടി രൂപയിലെത്തി.
എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ 19.26 ശതമാനം വളര്‍ച്ചയോടെ 32459.20 കോടി രൂപയിലെത്തി. വന്‍കിട വായ്പകള്‍ 47.01 ശതമാനം കൂടി 22451.08 കോടിയായി.
ചെറുകിട വായ്പകള്‍ 21.77 ശതമാനമാണ് വര്‍ധിച്ചത്. ഭവന വായ്പ 13.85 ശതമാനം കൂടി 8350.60 കോടി രൂപയിലെത്തി. ചെറുകിട ഇടത്തരം മേഖലകള്‍ക്കുള്ള വായ്പ 17.01 ശതമാനം വര്‍ധിച്ച് 16235.37 കോടി രൂപയില്‍ എത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: