ചേലേമ്പ്ര: കേരളത്തിന്റെ മുഖ്യമന്ത്രി കൊലപാതക രാഷ്ട്രീയത്തിന്റെ വക്തവായി മാറുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് ആരോപിച്ചു. സിപിഎം വിട്ട്ബിജെപിയില്‍ ചേര്‍ന്ന അന്‍പതോളം പേര്‍ക്ക് നല്കിയ സ്വീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാകുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയവര്‍ ഉദ്ദേശിച്ചത് ബന്ധുക്കളുടെ കാര്യമാണെന്ന് ഇപ്പോഴാണ് മനസിലായത്. കണ്മൂര്‍ ജയില്‍ ഉപദേശക സമിതിയില്‍ നിന്നും കൊലക്കേസ് പ്രതിയായ പി.ജയരാജനെ പുറത്താക്കാന്‍ സര്‍ക്കാരും ജയില്‍ വകുപ്പും തയ്യാറാകണം. തലശ്ശേരി സെഷന് ജഡ്ജിയും കൊലക്കേസ് പ്രതിയും ഒരു സമിതിയില്‍ വന്നാല്‍ എന്താണ് സംഭവിക്കുകയെന്ന് ജനങ്ങള്‍ക്ക് ഊഹിക്കാവുന്നതേയുള്ളു. ജയരാജനെ കേസില്‍ നിന്നും രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ തന്ത്രമാണ് ജയില്‍ ഉപദേശക സമിതി. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ പുല്‍പറമ്പ്, പുല്ലുംകുന്ന്, പാലക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടയാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.
യോഗത്തില്‍ പി.മോഹനന് അദ്ധ്യക്ഷത വഹിച്ചു. ടി.പി.ജയചന്ദ്രന്, പി.രഘുനാഥ്, രമ്യ മുരളി, വാസുദേവന്‍, കെ.രാമചന്ദ്രന്, എം.പ്രേമന്, പി.ജയനിദാസ്, കാളാടന്‍ വേലായുധന്, മേലത്ത് മുരളി, കെ.ദാമോധരന്, പി.കെ.അജിതകുമാരി, പി.കെ.പരമേശ്വരന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: