ബാല്യകാലത്തില്‍ എല്ലാവരും സ്വതന്ത്രരാണ്. ചിന്തിക്കുന്നത് തന്നെ പ്രവര്‍ത്തിക്കാം. ബാല്യത്തില്‍ ലഭിക്കുന്ന ഈ സ്വാതന്ത്ര്യവും ആശകളുമെല്ലാം യൗവ്വനവും കൗമാരവും എത്തുമ്പോഴേക്കും ഭൂരിഭാഗം പേരില്‍ നിന്നും ഇല്ലാതാവും.
എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ് മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ട് സ്വദേശി ആശയെന്ന പതിനാറുകാരി.
ഈ കൊച്ചുമിടുക്കിയുടെ ആഗ്രഹമെന്തെന്നോ ഇഗ്ലീഷ് പരിജ്ഞാനം. അതില്‍ എന്താണിത്ര പ്രത്യേകതയെന്ന് ചിലപ്പോള്‍ തോന്നിയേക്കാം. ഈ മിടുക്കി ഇംഗ്ലീഷ് സാഹിത്യത്തിലെ ഏറ്റവും പുരാതന സര്‍വ്വകലാശാലയായ ഓക്സ്ഫോര്‍ഡില്‍ പഠിക്കാനാണ് താത്പ്പര്യപ്പെടുന്നത്. അതും വിദ്യാഭ്യാസത്തില്‍ വളരെ പിന്നില്‍ നില്ക്കുന്ന ബുന്ദേല്‍ഖണ്ടിലെ വനവാസികള്‍ക്കിടയില്‍ നിന്നുള്ള പെണ്‍കൊടി.
ലോകത്തെ വാനവാസി ഭാഷകളേക്കാള്‍ ശ്രേഷ്ഠത ഇംഗ്ലീഷിനുണ്ടെന്ന്
ആശ കരുതുന്നില്ല. എന്നാലും ആഭാഷയോടുള്ള അഭിനിവേശമാണ് ഓക്സ്ഫോര്‍ഡ് വരെ എത്തിച്ചത്. അടുത്തി കാലം വരെ ആശയും സാധാരണ വനവാസി പെണ്‍കുട്ടികളെപ്പോലെയാണ് ചിന്തിച്ചിരുന്നത്. ആള്റൈക്ക് റെയിന്‍ ഹാര്ഡിറ്റെന്ന ജര്‍മ്മന്‍കാരനെ കണ്ടുമുട്ടിയതോടെയാണണ് ഇവളുടെ ജീവിതം മാറി മറിഞ്ഞത്. സ്കേയ്റ്റ് പാര്‍ക്ക് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ടാണ് റെയിന്‍ ഹാര്‍ഡിറ്റ് ആശയുടെ ഗ്രാമത്തിലെത്തിയത്. പാര്‍ക്കിന്റെ നിര്‍മ്മാണം പൂര്‍ത്തിയായതോടെ സന്ദര്‍ശകരും എത്തി തുടങ്ങി. ഇതിനെതുടര്‍ന്ന് കുട്ടികള്‍ക്കായി ഇംഗ്ലീഷ് പരിശീലന ക്യാന്വും നടത്തിയിരുന്നു.
അക്ഷരമാലതന്നെ പഠിച്ചു തുടങ്ങാറായിട്ടുള്ള പ്രായത്തില്‍ ഇംഗ്ലീഷ് ഭാഷയോട് ആശ പ്രകടിപ്പിച്ച് താത്പ്പര്യം റെയിന്‍ ഹാര്‍ഡിറ്റിന്റെ ശ്രദ്ധയില്‍പ്പെട്ടു. നാലാഴ്ച നീണ്ട പഠനത്തിനിടെ റെയിന്‍ ഹാര്‍ഡിറ്റ് ആശയോട് ചോദിച്ചു. ‘എന്റെ കൂടെ വരുന്നോ ശുദ്ധമായ ഇംഗ്ലീഷ് പഠിക്കാന്‍’. നിറഞ്ഞ പുഞ്ചിരിമാത്രമണ് ആശ ചോദ്യത്തിനുള്ള മറുപടിയായി നല്‍കിയത്. ആശയെ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനായി അവരുടെ വീട്ടുകാരുടെ സമ്മതം നേടിയെടുക്കുകയായിരുന്നു റെയിന്‍ ഹാര്‍ഡിറ്റിന്റെ പിന്നീടുള്ള പ്രയത്നം.
ഇംഗ്ലീഷ് ഭാഷയെന്നത് വനവാസികള്‍ക്ക് ബാലികേറാമലയാണ് സങ്കല്‍പ്പിക്കുന്നത് ആശയുടെ മാതാപിതാക്കളുടേയും ചിന്ത ഇതില്‍ നിന്നു വ്യത്യസ്തമായിരുന്നില്ല. ഒടുവില്‍ എട്ടുമാസത്തോളം നീണ്ടുനിന്ന കഠിന ശ്രമത്തിനുശേഷം റെയിന്‍ ഹാര്‍ഡിറ്റ് ഇവരുടെ അനുമതി നേടി. ഇതോടെ ആശയുടെ സ്വപ്നം യാഥാര്‍ത്ഥ്യത്തിലേക്കടുത്തു. ഇതിനിടെ പാസ്പോര്‍ട്ടിനുള്ള അപേക്ഷ കൊടുക്കുന്ന ഗ്രാമത്തിലെ ആദ്യ പെണ്‍കുട്ടിയായും ആശ മാറി. ഈ നേട്ടം ആശയുടെ മാത്രമല്ല മറിച്ച് മൊത്തം വനവാസി സമൂഹത്തിന്റേയും കൂടിയാണ്. ഇതുപോലെ തന്നെ സ്വപ്നം കാണാനും അത് നേടിയെടുക്കാനും മറ്റുള്ളര്‍ക്ക് പ്രേരണയാകട്ടെ ആശയുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: