കൊച്ചി: ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ ആദ്യ പോസ്റ്ററുകള്‍ പുറത്തിറക്കി. മുംബൈയിലെ ബാന്ദ്രയില്‍ മുംബൈ ഫിലിം ഫെസ്റ്റിവലിലാണ് പോസ്റ്ററുകള്‍ ആദ്യമായി അവതരിപ്പിച്ചത്.
ബാഹുബലി നായകന് പ്രഭാസിനുള്ള പിറന്നാള്‍ സമ്മാനമായാണ് മുംബൈയില്‍ പോസ്റ്ററുകള്‍ പുറത്തിറക്കിയത്. പ്രഭാസ്, ബാഹുബലിയുടെ സംവിധായകന് എസ്.എസ്. രാജമൗലി, ത്രിവിക്രം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. വിര്‍ച്വല്‍ റിയാലിറ്റി ഷോയുമുണ്ടായിരുന്നു.
ബാഹുബലിയുടെ വന്‍ വിജയത്തിന് ശേഷം ബാങ്കോക്കിലെ മാഡം തുസാഡ്സ് മ്യൂസിയം പ്രഭാസിന്റെ മെഴുക് പ്രതിമ സ്ഥാപിക്കാന്‍ തയ്യാറെടുക്കുകയാണ്. ഇതാദ്യമായാണ് ദക്ഷിണേന്ത്യയില്‍ നിന്നുള്ള താരം മാഡം തുസാഡ്സ് മ്യൂസിയത്തില്‍ സ്ഥാനം പിടിക്കുന്നത്. 2017 ഏപ്രിലില്‍ ബാഹുബലി – 2 തീയേറ്ററുകളിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: