കെയ്റോ: ഈജിപ്തിലെ ഇമാന് അഹമ്മദ് അബ്ദുല്ലാദി (36) യാണ് ലോകത്തെ ഏറ്റവും വണ്ണക്കാരി; 500 കിലോ!
25 കൊല്ലമായി ഈജിപ്തിലെ അലക്സാന്‍ഡ്രിയയില്‍ കഴിയുന്ന ഇമാന് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കാന് പോലും കഴിയുന്നില്ല. ഭക്ഷണം കഴിക്കല്‍, വസ്ത്രം മാറ്റല്‍, ശരീരം വൃത്തിയാക്കല്‍ തുടങ്ങി എല്ലാറ്റിനും അമ്മയുടെയും സഹോദരി ചായ്മാ അബ്ദുലാറ്റിയുടെയും സഹായം വേണം.
ജനിക്കുമ്പോള്‍ ഇമാന് അഞ്ച് കിലോ; പ്രത്യേക തരം മന്ത് രോഗവും. ചില ഗ്രന്ഥികളുടെ പ്രവര്‍ത്തന വൈകല്യങ്ങള്‍ മൂലം, ശരീരത്തില്‍ അമിതമായി ജലം ശേഖരിക്കപ്പെടുന്നതാണ് അമിത തടിവെക്കലും തൂക്കവും ഉണ്ടാകാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. 11 വയസ്സിലേ ശരീരഭാരം താങ്ങാവാത്ത അവസ്ഥയായി. പഠിത്തം മുടങ്ങി. ഇതിനിടെ ഉണ്ടായ മസ്തിഷ്കാഘാതവുമായപ്പോള് കിടക്കയില്‍നിന്ന് എഴുന്നേല്ക്കാനാവാതായി.
ഇമാന്റെ സ്ഥിതി വഷളായി വരുന്ന സാഹചര്യത്തില്‍ ചികിത്സാ സഹായത്തിന് ബന്ധുക്കള്‍ ഈജിപ്ത് പ്രസിഡന്റ് അബ്ദല്‍ ഫത്താ എല്സിസിക്ക് അപേക്ഷ നല്കി കാത്തിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: