Wednesday, April 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജീവിതമൂല്യങ്ങള്‍ കൈവിടരുത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2016, 09:52 pm IST
in Samskriti

 

ഇത് കലികാലം. തവള പാമ്പിനെ വിഴുങ്ങുന്ന കാലം. പിടക്കോഴി കൂവുന്ന കാലം. കീരിയും പാമ്പും ആലിംഗനബദ്ധരായി കഴിയുന്നു. കീഴ്‌വഴക്കങ്ങളും ആചാരങ്ങളും കീഴ്‌മേല്‍ മറിയുന്നു. അരുതാത്തതും അപ്രതീക്ഷിതമായതും സംഭവിക്കുന്നു. മൂല്യങ്ങള്‍ ശരശയ്യയില്‍ മരണസമയവും കാത്തുകിടക്കുന്നു. ഞാന്‍, എന്റെ എന്നതിനപ്പുറം ചിന്തിക്കാനുള്ള കഴിവ് മനുഷ്യന് നഷ്ടപ്പെടിരിക്കുന്നു. സുഖം എന്ന പൊന്‍മാന്റെ പിന്നാലെ ഭ്രാന്തമായോടുമ്പോള്‍ അങ്ങനെ ഒന്നില്ലെന്ന സത്യം ആരും അറിയുന്നില്ല. മാത്രവുമല്ല, താല്‍ക്കാലിക സുഖം തരുന്ന സുഖം ദുഃഖകാരണമായി തീരും എന്നതും മറക്കുന്നു.

എന്തായാലും ജനിച്ചുപോയില്ലേ, ഇനി ജീവിച്ചല്ലേ പറ്റൂ. ആവുംവിധം നല്ല രീതിയില്‍ ജീവിച്ച് കൃതകൃത്യതയോടെ മരിക്കണം. അതാണ് വേണ്ടത്. അതിനുള്ള മാര്‍ഗം ശ്രീനാരായണ ഗുരുദേവന്‍ ഉപദേശിച്ചിട്ടുണ്ട്: അവനവനാത്മ സുഖത്തിനാചാരിക്കുന്നുവയപരന്നുസുഖത്തിനായ് വരേണം.

ആരാണീയപരന്‍? ഒരു വ്യക്തിയെ സംബന്ധിച്ച് അയാളൊഴികെ മറ്റെല്ലാം അയാളുടെ അപരന്മാരാണ്; ചെടിയും മരവും, പൂവും കായും, കടലും കായും, മൃഗങ്ങളും മനുഷ്യരുമെല്ലാം. എനിക്ക് ജീവിക്കുവാന്‍ അവകാശമുണ്ടെങ്കില്‍ ആ അവകാശം മറ്റുള്ളവയ്‌ക്കും ഉണ്ട് എന്നു ഞാനറിയണം. ജീവിക്കാനുള്ള അവകാശം ജന്മസിദ്ധമാണ്. അതിനെ നിഷേധിക്കാന്‍ ആര്‍ക്കും അവകാശമില്ല.

പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് ജീവിച്ചവരാണ് ഭാരതീയര്‍. പ്രകൃതിയെ ചൂഷണം ചെയ്യുവാനാണിന്നത്തെ ആഹ്വാനം. ചൂഷണം എന്ന വാക്കില്‍ അധര്‍മം കുടികൊള്ളുന്നു. ചൂഷണം ചെയ്യുന്നവര്‍ക്ക് തിരിച്ചടി കിട്ടാതിരിക്കില്ല, എന്നെങ്കിലും. കാടായ കാടുമുഴുവന്‍ വെട്ടിവെളുപ്പിച്ചു. കുന്നുകളിടിച്ചുനിരത്തി. പുഴകളെ കൊന്നു. ചൂഷണം അഭംഗുരം തുടരുന്നു. ഫലമോ? മഴയുടെ താളവും ക്രമവും തെറ്റി. കുടിവെള്ള സ്രോതസ്സുകള്‍ ഉണങ്ങിവരണ്ടു. കൊടുംവേനലില്‍ ഭൂമി വിണ്ടുകീറി. മനുഷ്യര്‍ കുടിവെള്ളത്തിനുവേണ്ടി നെട്ടോട്ടമോടുന്നു.

മനുഷ്യന് വേണ്ടതെല്ലാം ഈ ഭൂമിയിലുണ്ട്. ആഹാരം, വെള്ളം, എണ്ണ, പൂവ്, കായ്… ഇല്ലാത്തതൊന്നുമില്ല. അവയെ ആവശ്യത്തിനെടുത്തുപയോഗിക്കുവാനുള്ള സ്വാതന്ത്ര്യവും അവകാശവും നമുക്കുണ്ട്. നാം തിരിച്ചുകൊടുക്കുന്നത് ക്രൂരതമാത്രം. കൂറ്റന്‍ കെട്ടിടങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിപ്പൊക്കുമ്പോള്‍ ആ ഭാരമെല്ലാം താങ്ങുവാന്‍ ഭൂമിക്കാകുമോ എന്നാരും ചിന്തിക്കാറില്ല. ആയിരമായിരം വര്‍ഷങ്ങളായി തന്റെ ഉദരത്തില്‍ സൂക്ഷിച്ച വെള്ളം അവളൊരു തുള്ളിപോലും സ്വന്തം ആവശ്യത്തിനായി ഉപയോഗിച്ചില്ല. അത് നമുക്കുവേണ്ടി മാത്രമുള്ളതാണ്. ഇന്ന്, കൂറ്റന്‍ ഇരുമ്പുദണ്ഡുകള്‍ ആ നെഞ്ചില്‍ കുത്തിയിറക്കി ആ വെള്ളം മുഴുവന്‍ ഒറ്റയടിക്ക് വലിച്ചെടുക്കാനുള്ള വ്യഗ്രതയിലാണ് നാം. തല്‍ഫലമായി വെള്ളത്തിന്റെ അളവ് വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു. ആ സംഭരണി കാലിയായാല്‍! ഉണങ്ങിക്കരിഞ്ഞ്, ദാഹിച്ച് വലഞ്ഞ് ചാകാതെ ചാകേണ്ടിവരുന്ന ഭയാനകമായ ഭാവിയാണ് ജീവജാലങ്ങളെ കാത്തിരിക്കുന്നത്.

മക്കളുടെ രക്ഷയ്‌ക്കായി, അവരുടെ ക്രൂരതകളില്‍ പരിഭവിക്കാതെ, സര്‍വംസഹയായിനിന്നു ഭൂമാതാവ്. രാവിലെ ഉണര്‍ന്നെഴുന്നേറ്റ് നാം ചവിട്ടുന്നത് അമ്മയുടെ നെഞ്ചത്താണ്. ആ പാപത്തിന് പരിഹാരമായി മുന്‍കൂട്ടി ക്ഷമചോദിച്ചുകൊണ്ടാണ് നമ്മുടെ പൂര്‍വികര്‍ ഇങ്ങനെ ചെയ്തത്.

സമുദ്രവസനേ ദേവി

പര്‍വതസ്തനമണ്ഡിതേ

വിഷ്ണുപത്‌നീ നമസ്തുഭ്യം

പാദസ്പര്‍ശം ക്ഷമസ്വമേ.

ഉപകാരസ്മരണയായി അവര്‍ ചെടിയേയും വൃക്ഷത്തേയും ആരാധിച്ചു. ഗംഗയേയും പമ്പയേയും പൂജിച്ചു. ഗരുഡനേയും പാമ്പിനേയും പൂജിച്ചു. പര്‍വതങ്ങളെ ആരാധിച്ചു.

കാലം പുരോഗമിച്ചു. ശാസ്ത്രം വളര്‍ന്നു. മനുഷ്യന്റെ വീക്ഷണചക്രവാളം വികസിച്ചു. വിവരസാങ്കേതിക വിദ്യ വിരല്‍ത്തുമ്പില്‍ തത്തിക്കളിച്ചു. വിവരം കൂടി. അതോടെ വിശ്വാസം അന്ധവിശ്വാസമായി. ആചാരം അനാചാരമായി. സൂര്യന്‍ വെളിച്ചം തരുന്നതും ചന്ദ്രന്‍ പൂനിലാവു പരത്തുന്നതും പൂക്കള്‍ വിരിയുന്നതും പൂങ്കുയില്‍ പാടുന്നതും പക്ഷിമൃഗാദികള്‍ ജനിക്കുന്നതുമെല്ലാം ‘എനിക്കുവേണ്ടി’ എന്നു ധരിച്ചുവശായി. തല്‍ഫലമായി അനാദരവും അവഗണനയും അവയോട് കാണിച്ചു. പ്രകൃതിസ്‌നേഹം എന്ന മൂല്യം മുറിവേറ്റുവീണു. അവര്‍ പരിഭവവും പ്രതിഷേധവുമറിയിച്ചു; സുനാമിയായി, ഭൂമികുലുക്കമായി, കൊടുങ്കാറ്റായി, വരള്‍ച്ചയും അതിവര്‍ഷവുമായി. എന്നിട്ടും നാം പഠിക്കുന്നില്ല. ഇനിയെന്തെല്ലാം വരാനിരിക്കുന്നു? പ്രകൃതിയുടെ മായാലീലകള്‍ മുന്‍കൂട്ടിക്കാണുവാന്‍ കഴിയുന്ന മനുഷ്യന്‍ ജനിക്കേണ്ടിയിരിക്കുന്നു.

ജീവിതമെന്നത് ആഗ്രഹസാഫല്യത്തിനുവേണ്ടിയുള്ള പോരാട്ടമാണ്. അതിന് സമ്പത്തുവേണം. അത് നേരായ രീതിയില്‍ വേണം ആര്‍ജിക്കുവാന്‍. ഇവിടെയാണ് ധര്‍മം-അര്‍ത്ഥം-കാമം ഇവ പ്രസക്തമാവുന്നത്. പണംകൊണ്ടെന്തും നേടാമെന്ന ധാരണ ആദ്യം തന്നെ ഉപേക്ഷിക്കണം.

കാര്യസാധ്യത്തിനായി വഴിപാടുനേര്‍ന്നു. വഴിപാടു കഴിക്കുവാന്‍ പണമില്ലാതെ വന്നപ്പോള്‍ അയല്‍ക്കാരന്റെ തേങ്ങ മോഷ്ടിച്ചു. അങ്ങനെ ഉണ്ടാക്കിയ പണംകൊണ്ട് നടത്തുന്ന വഴിപാട് ഒരു ദൈവവും സ്വീകരിക്കുകയില്ല. കാരണം, ധര്‍മമാര്‍ഗ്ഗത്തിലല്ല അത് നടത്തിയത്.

‘അഹിംസാപരമോ ധര്‍മ്മ’ എന്നുദ്‌ഘോഷിച്ച നാടാണ് ഭാരതം. വാക്ക്, മനസ്സ്, പ്രവൃത്തി ഇവകൊണ്ട് ഒരു ജീവിയേയും വേദനിപ്പിക്കാതിരിക്കുകയെന്നതാണ് അഹിംസ. ഇന്നത്തെ അവസ്ഥയെന്താണ്? പത്രവാര്‍ത്തയനുസരിച്ച് ഒരുലക്ഷത്തിലധികം കുട്ടികളെയാണ് ഒരുവര്‍ഷത്തില്‍ കാണാതായത്. ഇവര്‍ക്കെന്തു സംഭവിച്ചു? കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചും ദേഹം മുഴുവന്‍ പൊള്ളിച്ചും ഭിക്ഷാടനത്തിനുപയോഗിക്കുന്നുണ്ടാവും. കന്നുകാലികളെപ്പോലെ വിറ്റിട്ടുണ്ടാവാം.

വിദ്യാഭ്യാസാരംഭം മുതല്‍ കേട്ടുശീലിച്ചതാണ്. ‘മാതാപിതാ ഗുരുദൈവം’ എന്ന അമൃതവാണി. ഗുരുസങ്കല്‍പം ഭാരതത്തിന് മാത്രം സ്വന്തം. വളരെ ലളിതമായി പറഞ്ഞാല്‍ നാലക്ഷരം പഠിപ്പിച്ച ആളെ ഗുരു എന്നുവിളിക്കുന്നു. ജീവിത സംഗ്രാമ ഭൂവിലേക്കുള്ള വാതായനമാണ് ഗുരു തുറന്നുതരുന്നത്. ആ ഗുരുവിനോട് ആദരവും ആത്മാര്‍ത്ഥതയും കാണിച്ചില്ലെങ്കില്‍ സംഗ്രാമഭൂവില്‍ പുറത്തു വെട്ടേറ്റുവീഴും. ഇവിടെനിന്നാണ് ഗുരുത്വവും ഗുരുത്വക്കേടും (കുരുത്തക്കേട്) ഉണ്ടായത്. ആ ബന്ധത്തിന്റെ ഇന്നത്തെ അവസ്ഥ വിവരിക്കുന്നില്ല.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീലംബസാറിലെ വിദ്വേഷപ്രസംഗം; ഖാര്‍ഗെയ്‌ക്കെതിരെ നിയമനടപടിയുമായി ആര്‍എസ്എസ്

India

ജനാധിപത്യത്തെ സജ്ജനങ്ങള്‍ നയിക്കണം: സംന്യാസി സമ്മേളനത്തില്‍ ഡോ. മോഹന്‍ ഭാഗവത്

Kerala

വോട്ട് ചെയ്യാൻ രഞ്ജിത്തിന് ജാമ്യമില്ല; ക്രിമിനൽ കേസ് പ്രതിക്ക് വോട്ട് ചെയ്യാൻ വേണ്ടി ജാമ്യം നൽകാനാവില്ല – ഹൈക്കോടതി

Kerala

വ്യാജ സർവ്വേകൾ നിരോധിച്ച് ഹൈക്കോടതി; മാതൃഭൂമിയും മനോരമയും ഉൾപ്പെടുന്ന മുഖ്യധാര മാധ്യമങ്ങൾ ജനപ്രതിനിത്യ നിയമം അട്ടിമറിക്കുന്നു

Alappuzha

ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം പിടിച്ചിട്ടും കാക്കത്തുരുത്ത് അവഗണനയില്‍; പാലം കുറ്റിയില്‍ ഒതുങ്ങി

പുതിയ വാര്‍ത്തകള്‍

വിഷു പ്രമാണിച്ച് ആറ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; ഇന്ന് മുതൽ ട്രെയിനുകൾ ഓടിത്തുടങ്ങും

ചില വിശ്വാസങ്ങളെ അന്ധവിശ്വാസമായി കണക്കാക്കാനാകുമെന്ന് സുപ്രീം കോടതി ; ഒരു മതാചാരത്തെ മാത്രം അന്ധവിശ്വാസമെന്ന് വിധിക്കാൻ കഴിയില്ലെന്ന് കേന്ദ്ര സർക്കാർ

‘ഡാഷ് മോനേ രേവന്ത ‘ വിളിച്ച പിണറായി വിജയൻ കേരളത്തിന്റെ മാനം കാത്തുവെന്ന് നടി മാല പാർവതി

കടക്കു പുറത്ത്.എന്നിട്ട് വീട്ടിൽ പോയി ഇരിക്ക്.തുടർ ദുരന്തം അവസാനിക്കണം;ബാറുകൾക്ക് സമയം നീട്ടി നൽകാൻ ദിവസങ്ങൾ മാത്രം,ആവശ്യങ്ങളൊന്നും നടത്തിയില്ല

മോഹന്‍ലാലിനെ തൂക്കിക്കൊല്ലാന്‍ കാരണമായവന് പെണ്ണില്ല;’ഈ അലവലാതിയെ ആണോ കെട്ടാന്‍ പോകുന്നത്?

പാലക്കാട് ശോഭാസുരേന്ദ്രന് നേരെ കയ്യേറ്റശ്രമം; തോൽവി ഭയന്ന് കോൺഗ്രസ് തനിക്കെതിരെ ആസൂത്രിത നീക്കം നടത്തുന്നുവെന്ന് ശോഭ

101 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് “ആയാ ഷേർ”; നാനി – ശ്രീകാന്ത് ഒഡേല ചിത്രം ദ പാരഡൈസ് ഓഗസ്റ്റ് 21 ന് ആഗോള റിലീസ്

അവസാന മണിക്കൂറുകളിൽ ഇരുമുന്നണികളേയും ഇസ്ലാമിക സംഘടനകൾ ബ്ലാക് മെയിൽ ചെയ്യുന്നു

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” അവസാന ഷെഡ്യൂൾ ആരംഭിച്ചു; അപ്‌ഡേറ്റ് പുറത്ത് വിട്ട് ജിംഷി ഖാലിദ്

തമിഴ്‌നാട്ടില്‍ എന്‍ഡിഎയെന്ന് സിഎന്‍എന്‍ ന്യൂസ് വോട്ട് ട്രാക്കര്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.