കണ്ണൂര്‍: സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിനും യുവജന ക്ലബ്ബുകള്‍ക്കുള്ള 2015 ലെ അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. 18 നും 40 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കൃഷി, സംരംഭകത്വം, സാമൂഹിക പ്രവര്‍ത്തനം, മാധ്യമ പ്രവര്‍ത്തനം, കല, സാഹിത്യം, കായികം എന്നീ ഏഴ് മേഖലകളിലെ മികച്ച പ്രവര്‍ത്തനം നടത്തിയ വ്യക്തിക്കാണ് അവാര്‍ഡ് നല്‍കുക. അവാര്‍ഡിനായി സ്വയം അപേക്ഷ സമര്‍പ്പിക്കുകയോ, മറ്റൊരു വ്യക്തിയെ നാമനിര്‍ദ്ദേശം ചെയ്യുകയോ ചെയ്യാം. 50000 രൂപയും, പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകളില്‍ നിന്ന് മികച്ച യൂത്ത് ക്ലബ്ബിനുള്ള അവാര്‍ഡിനും അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തിലെ മികച്ച ക്ലബ്ബിന് 50,001 രൂപയും ജില്ലാതല ക്ലബ്ബിന് 30,001 രൂപയും നല്‍കും. അപേക്ഷകള്‍ നവംബര്‍ 5 ന് മുമ്പായി അതാത് ജില്ലാ യുവജനകേന്ദ്രത്തില്‍ ലഭിക്കണം.
















