തിരുവനനന്തപുരം: മോഹന്‍ലാല്‍ നായകനായ പുലിമുരുകന് വളരെ ഇഷ്ടമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
സംവിധായകന് ബി. ഉണ്ണികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള തിയ്യേറ്ററിലെത്തി ചിത്രം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാര്യ കമല വിജയനും കൊച്ചുമകനുമൊപ്പമാണ് മുഖ്യമന്ത്രി സിനിമ കാണാനെത്തിയത്.
‘നല്ല സിനിമയാണ്. ഇഷ്ടമായി’ എന്നായിരുന്നു ചിത്രം കണ്ടശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞത്.
സിനിമ കണ്ടിറങ്ങിയതിനു പിന്നാലെ മുഖ്യമന്ത്രി നടന് മോഹന്‍ലാലിനെ വിളിച്ച് സംസാരിക്കുകയും ചെയ്തു.
വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് തിയ്യേറ്ററുകളില്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. ഒക്ടോബര്‍ 7നു റിലീസ് ചെയ്ത ചിത്രം ഇപ്പോഴും തിയ്യേറ്ററുകളില്‍ ഹൗസ് ഫുളായി ഓടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: