പന്തളം: പന്തളം കടയ്ക്കാട് ദേവീക്ഷേത്രത്തിനു സമീപ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന ആര്‍എസ്എസ്, ബിജെപി കൊടികളും ബാനറുകളും കഴിഞ്ഞ രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചു. പ്രദേശത്തു നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ബിജെപി പന്തളം മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് സുഭാഷ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ബിജെപി നഗരസഭാ കമ്മിറ്റി യോഗം ശക്തമായി പ്രതിഷേധിച്ചു. ഇത്തരം പ്രകോപനങ്ങളില്‍ പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും ജനങ്ങളുടെ സമാധാന ജീവിതം എല്ലാവരുടെയും കൂട്ടുത്തരവാദിത്വമാണെന്നും യോഗം അറിയിച്ചു. പന്തളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: