ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ പേരില്‍ 26 ന് നടത്തുമെന്ന് പ്രഖ്യാപിച്ച കടല്‍ ഹര്‍ത്താലുമായി ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലന്ന് ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വി.ദിനകരനും ജനറല്‍കണ്‍വീനര്‍ അഡ്വ. വി.വി. ശശീന്ദ്രനും പ്രസ്താവിച്ചു.
മത്സ്യത്തൊഴിലാളി മേഖലയിലെ മുഴുവന്‍ പ്രശ്‌നങ്ങളും പരിശ്രമിക്കുന്ന സംഘടനയാണ് 18 അംഗ സംഘടനകളുള്ള കേരള ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. ദേശീയതലത്തിലും സംസ്ഥാനതലത്തിലും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സജീവമായി നില്‍ക്കുന്ന ഫിഷറീസ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് വിഭാഗീയത വളര്‍ത്തുന്ന സമരങ്ങളോട് യോജിപ്പില്ലന്നും ഇരുവരും പ്രസ്താവിച്ചു.
















