പുല്‍പ്പള്ളി : വരാന്‍ പോകുന്ന കൊടിയവരള്ച്ച മുന്നില്‍ കണ്ട് കബനി നദീജലം ഫലപ്രദമായി ഉപയോഗിക്കാന്‍ ബന്ധപ്പെട്ടവര്‍ ആത്മര്ത്ഥമായ ശ്രമം നടത്തിയാല്‍ ജില്ലക്കുവേണ്ട 60 ശതമാനം കൂടി വെള്ളം സംഭരിക്കുവാന്‍ സാധിക്കുമെന്ന് വയനാട് ജില്ലാ വ്യവസായ മസ്ദുര്‍ സംഘം (ബിഎംഎസ്) പുല്‍പ്പള്ളി മോഖല കമ്മറ്റി ആവശ്യപ്പെട്ടു. പുല്‍പ്പള്ളിയില്‍ നടന്നയോഗത്തില്‍ സായി രമേശന് അദ്ധ്യക്ഷത വഹിച്ചു. പ്രവര്‍ത്തകര്‍ക്കുള്ള ഐഡന്റികാര്‍ഡ് വിതരണ ഉദ്ഘാടനം ജില്ലാപ്രസിഡന്റ് പി.കെ.അച്ചുതന് നിര്‍വഹിച്ചു. എന്‍.എം.ശിവന് സ്വാഗതം പറഞ്ഞു. ഇ.ആര് .ശശികുമാര്‍, മധു, അശോകന് എന്നിവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: