തൃശൂര്‍: മൂന്നുവര്‍ഷത്തിനുള്ളില്‍ കേരളത്തെ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. പിഷാരോടി സമാജത്തിന്റെ കീഴിലുള്ള പിഷാരോടി എഡ്യുക്കേഷന്‍ ആന്റ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ അവാര്‍ഡ്-സ്കോളര്‍ഷിപ്പ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലെ അത്യാധുനീക പാഠ്യരീതി കേരളത്തില്‍ നടപ്പിലാക്കും. മത്സരാധിഷ്ഠിത-കച്ചവടാധിഷ്ഠിത വിദ്യാഭ്യാസത്തില്‍ നിന്ന് മൂല്യാധിഷ്ഠിത വിദ്യാഭ്യാമാക്കി മാറ്റുകയെന്നതാണ് സര്‍ക്കാര്‍ നയം.മികച്ച വിദ്യാഭ്യാസത്തിലൂടെയും മാനവീകതയിലൂടെയും മാത്രമേ കേരളത്തെ രക്ഷിക്കാനാവുവെന്നും അദ്ദേഹം പറഞ്ഞു.
സൊസൈറ്റി പ്രസിഡന്റ് എ. രാമചന്ദ്രപിഷാരോടി അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി കളക്ടര്‍ പി. മോഹനന്, സൊസൈറ്റി ജനറല്‍ സെക്രട്ടറി കെ.പി. ഹരികൃഷ്ണന്, വി.പി. മധു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: