അമ്പലപ്പുഴ: അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ശൗചാലയം പൊളിച്ചുനീക്കി കുടുംബശ്രീ ചന്ത തുടങ്ങാന്‍ നീക്കം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച ശൗചാലയമാണ് പഞ്ചായത്ത് ഭരണ സമിതി പൊളിച്ചു നീക്കാന്‍ ശ്രമിക്കുന്നത്.
നിലവില്‍ ഇതിനുസമീപം കോടതി, ലേബര്‍ ഓഫീസ്, ട്രഷറി, കൃഷിഭവന്‍, ആധാരമെഴുത്താഫീസുകള്‍, സബ് രജിസ്ട്രാര്‍ ഓഫീസ് എന്നിവയും പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്‌സും പ്രവര്‍ത്തിക്കുന്നു. പഞ്ചായത്ത് ഭരണ സമിതി പൊതുശൗചാലയം പ്രവര്‍ത്തിപ്പിക്കാന്‍ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്. നിലവിലുള്ള ശൗചാലയം കൃത്യമായി ലേലത്തിനു നല്‍കാതെയും ലേലം പിടിക്കാന്‍ എത്തുന്നവരെ ഒഴിവാക്കിയുമാണ് കംഫര്‍ട്ട് സ്റ്റേഷന്റെ പ്രവര്‍ത്തനം നിര്‍ത്തലാക്കിയത്.
ലേലംകൊള്ളുന്നവര്‍ വൈദ്യുതി ചാര്‍ജും അടക്കണമെന്ന് പറയുന്നതോടെ ഇവര്‍ ഇത് ഉപേക്ഷിക്കുകയാണ് പതിവ്. ഇതുമൂലം ലേലം കൊള്ളാതെ കിടക്കുന്ന ശൗചാലയം പൊളിച്ചു നീക്കാനാണ് പഞ്ചായത്ത് ശ്രമിക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലെ ശൗചാലയം ഉപയോഗശൂന്യമായ അവസ്ഥയിലാണഅ പഞ്ചായത്തിന്റെ കംഫര്‍ട്ട് സ്റ്റേഷന്‍ പൊളിക്കാന്‍ നീക്കം നടക്കുന്നത്.
















