മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാല യൂണിയന് തെരഞ്ഞെടുപ്പുകളില്‍ എബിവിപിക്ക് ജില്ലയില്‍ വന്‍ മുന്നേറ്റം. പുതിയതലമുറ ദേശീയതക്കൊപ്പമാണെന്ന് ഒരിക്കല്‍കൂടി പ്രഖ്യാപിക്കുന്നതായിരുന്നു യൂണിയന് തെരഞ്ഞെടുപ്പ്.
മറ്റ് വിദ്യാര്‍ത്ഥി സംഘടനകളെ അമ്പരപ്പിച്ചുകൊണ്ടാണ് എബിവിപി ഈ മുന്നേറ്റം നടത്തിയിരിക്കുന്നത്. അക്രമ രാഷ്ട്രീയത്തിന്റെ പ്രൈമറി സ്കൂളായി മാറിയ എസ്എഫ്ഐ എന്ന സംഘടനയെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം കയ്യൊഴിഞ്ഞു. മലപ്പുറത്ത് മാത്രം വിലപ്പോകുന്ന വര്‍ഗീയതയിലൂടെ എംഎസ്എഫ് കുറച്ച് യൂണിയനുകള്‍ പിടിച്ചിട്ടുണ്ട്. അതിന്റെ ഒരു പങ്ക് കെഎസ്യുവിനും ലഭിച്ചു. എന്നാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് എബിവിപിക്ക് കോളേജുകളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.
വളാഞ്ചേരി എസ്എന്‍ കോളേജ് യൂണിയന് എബിവിപിക്ക് ലഭിച്ചു. ചെയര്‍മാനായി അജീഷ്, വൈസ് ചെയര്‍പേഴ്സനായി അജിഷ, ഫൈന്‍ആര്‍ട്സ് സെക്രട്ടറിയായി അഖില്‍, സ്റ്റുഡന്റ് എഡിറ്ററായി അനൂപ് എന്നിവരാണ് വിജയിച്ചത്.
നിലമ്പൂര്‍ പാലേമാട് വിവേകാനന്ദ പഠനകേന്ദ്രം, ജെംസ് കോളേജുകളില്‍ സീറ്റ് നേടി. പുതുതലമുറയുടെ പിന്തുണ വര്ധിച്ചെന്നുള്ളതാണ് ഇതില്‍ പ്രധാന്യം. പല സ്ഥലങ്ങളിലും ചെറിയ വോട്ടിന്റെ വ്യത്യാസത്തിലാണ് എബിവിപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: