കണ്ണൂര്‍: തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ വിവിധ കാരണങ്ങളാല്‍ 1995 ജനുവരി 1 മുതല്‍ 2016 സപ്തംബര്‍ 30 വരെ പുതുക്കേണ്ടിയിരുന്ന എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം പുതുക്കാത്തതുമൂലം റദ്ദായവര്‍ക്കും സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും അത് വീണ്ടെടുക്കാന്‍ അവസരം. അര്‍ഹരായവര്‍ ഒക്‌ടോബര്‍ 31 ന് മുമ്പായി രജിസ്‌ട്രേഷന്‍ കാര്‍ഡ് സഹിതം തളിപ്പറമ്പ് ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ സമര്‍പ്പിക്കണം.
















