കൊടകര: നെല്ലായി വില്ലേജ് ഓഫീസര്‍ ദീര്‍ഘനാളത്തേക്ക് അവധിയില്‍ പ്രവേശിച്ചതോടെ നിരവധി അപേക്ഷകര്‍ ദുരിതത്തില്‍. അക്ഷയകേന്ദ്രങ്ങള്‍ വഴി ഓണ്‍ ലൈനായി നല്കിയ അപേക്ഷകള്‍ കെട്ടിക്കിടക്കുകയാണ്. വില്ലേജ് ഓഫീസര്‍ക്ക് മാത്രമേ പാസ് വേഡ് ഉപയോഗിച്ച് ഓണ്‍ ലൈന്‍ അപേക്ഷകള്‍ പാസ്സാക്കുവാന്‍ കഴിയൂ. വില്ലേജ് ഓഫീസില്‍ നേരിട്ട് വരുന്നവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റും കൈവശസര്ട്ടിഫിക്കറ്റും ചാര്‍ജുള്ള ഉദ്യോഗസ്ഥന് നല്‍കുന്നുണ്ട്. എന്നാല്‍ പോക്കുവരവ് പോലെ ഭൂമി സംബന്ധമായ പ്രധാനപ്പെട്ട കാര്യങ്ങള്‍ വില്ലേജ് ഓഫീസര്‍ ഇല്ലാതെ പരിഗണിക്കുകയുമില്ല. ആയതിനാല്‍, പൊതുജനങ്ങള്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന സേവനങ്ങള്‍ തടസ്സം കൂടാതെ ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുവാനും,വില്ലേജ് ഓഫീസറെ അടിയന്തിരമായി നിയമിക്കുവാനും നടപടിയുണ്ടാകണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകര്‍ തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: