കണ്ണൂര്‍: 2016-17 വര്‍ഷത്തെ കണ്ണൂര്‍ ജില്ലാ റോളര്‍ സ്‌കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങള്‍ 29ന് രാവിലെ മുതല്‍ മുണ്ടയാട് ഇന്റോര്‍ സ്റ്റേഡിയത്തില്‍വെച്ച് നടത്തും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വിവിധ പ്രായഗ്രൂപ്പില്‍ നടത്തപ്പെടുന്ന മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ അതാത് സ്‌കൂള്‍/കോളേജ് പ്രിന്‍സിപ്പല്‍ നല്‍കുന്ന വയസ്സ് തെളിയിക്കുന്ന സാക്ഷ്യപത്രവുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 9895560808, 9847410741. പങ്കെടുക്കുന്നവര്‍ 27ന് മുമ്പ് അപേക്ഷകള്‍ നല്‍കേണ്ടതാണ്. 27ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല.
















