തോണിച്ചാല്‍ : തോണിച്ചാല്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.വൈകുന്നേരമായി കഴിഞ്ഞാല്‍ തോണിച്ചാല്‍ ടൗണും പരിസരവും ഇരുട്ടില്‍ അമരുകയാണ്. എടവക പഞ്ചായത്തിലെ മറ്റെല്ലാ പ്രധാനപ്പെട്ട ടൗണുകളിലും ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിച്ചിട്ടും ,ദേശീയ പാതയിലെ പ്രധാന ടൗണായ തോണിച്ചാലിനെ അധികൃതര്‍ പാടെ അവഗണിക്കുകയാണ്. തോണിച്ചാല്‍ പ്രദേശത്തോട് അധികൃതര്‍ കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധിച്ചും, തോണിച്ചാല്‍ ടൗണില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണം എന്നാവശ്യപ്പെട്ടും യുവമോര്‍ച്ച പ്രതിഷേധ സായാഹ്നം സംഘടിപ്പിക്കും. സമ്മേളനം യുവമോര്‍ച്ച ജില്ല ജന:സെക്രട്ടറി ജിതിന് ഭാനു ഉദ്ഘാടനം ചെയ്തു.അഖില്‍ പ്രേം .സി, രാധാകൃഷ്ണന് ,തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി സൂര്യദാസ്.പി (പ്രസിഡണ്ട്) വരുണ്‍ രാജ് (സെക്രട്ടറി) വിപിന്‍ .കെ (വൈസ് പ്രസിഡണ്ട്) രാഗില്‍.സി.(ജോ: സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: